Narcotics
എൻഐടി കട്ടാങ്ങൽ പരിസരത്തെ ലഹരി മാഫിയയുടെ പ്രധാന കണ്ണി പിടിയിൽ
എൻഐടി കട്ടാങ്ങൽ പരിസരത്തെ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. ഓമശ്ശേരി സ്വദേശി ആഷിക്ക് അലി (23) ആണ് അറസ്റ്റിലായത്. നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കുന്ദമംഗലം പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട: 200 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ
അങ്കമാലിയിൽ നടന്ന വാഹന പരിശോധനയിൽ 200 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം എക്സ്റ്റസിയും പിടികൂടി. ഒരു യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. കാറിനുള്ളിൽ പതിനൊന്ന് പ്രത്യേക പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
ബംഗളൂരു പോസ്റ്റ് ഓഫീസിൽ നിന്ന് 21 കോടിയുടെ മയക്കുമരുന്ന് പിടികൂടി
ബംഗളൂരുവിലെ ഫോറിൻ പോസ്റ്റ് ഓഫിസിൽ നിന്ന് 21 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. 606 പാഴ്സലുകളിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് കടത്തിയതാണെന്ന് സംശയം.
കോഴിക്കോട് സൗത്ത് ബീച്ചിൽ 400 ഗ്രാം ഹാഷിഷുമായി യുവാവ് പിടിയിൽ
കോഴിക്കോട് സൗത്ത് ബീച്ചിലെ ഹോട്ടലിനു സമീപം 400 ഗ്രാം ഹാഷിഷുമായി യുവാവ് പിടിയിലായി. ഫറോക്ക് സ്വദേശി ഷാഹുൽ ഹമീദാണ് അറസ്റ്റിലായത്. നാർക്കോട്ടിക്ക് സെൽ, DANSAF സ്ക്വാഡ്, ടൗൺ പോലീസ് എന്നിവർ സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.
കൊച്ചി നഗരം ലഹരിയുടെ പിടിയിൽ; സെപ്റ്റംബറിൽ 137 കേസുകൾ
കൊച്ചി നഗരത്തിൽ സെപ്റ്റംബർ മാസത്തിൽ 137 നർകോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു. 153 പേരെ അറസ്റ്റ് ചെയ്തു. കോളജ് വിദ്യാർത്ഥികൾ, സിനിമാക്കാർ, IT പ്രൊഫഷണലുകൾ എന്നിവരെ ലക്ഷ്യമിട്ടാണ് ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നത്.