Nadapuram

നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ കേസിൽ യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസ്
നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യു.ഡി.എഫ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാൽ അറിയാവുന്ന 20 ഓളം യു.ഡി.എഫ് പ്രവർത്തകർക്കെതിരെയാണ് നാദാപുരം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി പി.സി. രമേശൻ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

കോഴിക്കോട് നാദാപുരത്ത് ക്ഷേത്രങ്ങളിൽ വ്യാപക മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് നാദാപുരം മേഖലയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം. പുറമേരിയിലെ രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. സംഭവത്തിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

നാദാപുരത്ത് പിഞ്ചുകുഞ്ഞിന്റെ സ്വർണം കവർന്ന തമിഴ്നാടോടി യുവതി അറസ്റ്റിൽ
കോഴിക്കോട് നാദാപുരത്ത് അമ്മയോടൊപ്പം ടൗണിലെത്തിയ പിഞ്ചുകുഞ്ഞിന്റെ സ്വർണാഭരണം കവർന്ന തമിഴ്നാടോടി യുവതി അറസ്റ്റിലായി. പാലക്കാട് റെയിൽവേ പുറമ്പോക്കിലെ താമസക്കാരി മഞ്ജുവിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. വടകരയിൽ ബസ് യാത്രക്കാരിയുടെ മൂന്നര പവൻ കവരാൻ ശ്രമിക്കുന്നതിനിടെ സഹയാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

നാദാപുരത്ത് ഇരുനില കെട്ടിടം തകർന്ന് വീണു; ആളപായമില്ല
കോഴിക്കോട് നാദാപുരത്ത് കസ്തൂരിക്കുളത്ത് പഴക്കമേറിയ ഇരുനില കെട്ടിടം തകർന്ന് വീണു. കനത്ത മഴയെത്തുടർന്ന് പുലർച്ചെയായിരുന്നു അപകടം. കെട്ടിടത്തിൽ ഉഴിച്ചിൽ കേന്ദ്രം നടത്തിയിരുന്നയാൾ തലേദിവസം വീട്ടിൽ പോയതിനാൽ ദുരന്തം ഒഴിവായി.

നാദാപുരത്ത് സഹോദരങ്ങളെ ആക്രമിച്ച കേസ്: പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി
നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിയായ ചുറക്കുനി ബഷീറിനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. സമൂഹമാധ്യമത്തിലെ മോശം പരാമർശത്തെക്കുറിച്ച് ചോദിക്കാനെത്തിയ സഹോദരങ്ങളെ അലമാരയിൽ സൂക്ഷിച്ച വാളുകൊണ്ട് വെട്ടുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത പ്രതി ഒളിവിലാണ്.

നാദാപുരത്ത് പടക്കം പൊട്ടി അപകടം; രണ്ട് യുവാക്കൾക്കെതിരെ കേസ്
നാദാപുരത്ത് പടക്കം പൊട്ടി യുവാവിന് കൈപ്പത്തി നഷ്ടപ്പെട്ട സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. മുഹമ്മദ് ഷഹറാസ്, റയീസ് എന്നിവർക്കെതിരെയാണ് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. കാറിൽ സ്ഫോടക വസ്തുക്കൾ കൊണ്ടുവന്ന് പൊട്ടിച്ചു എന്നാണ് യുവാക്കൾക്കെതിരെയുള്ള കേസ്.

നാദാപുരത്ത് പടക്കം പൊട്ടിച്ച് ഗതാഗത തടസ്സം: യുവാക്കൾക്കെതിരെ കേസ്
നാദാപുരത്ത് ഞായറാഴ്ച രാത്രി യുവാക്കൾ പടക്കം പൊട്ടിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിന് പോലീസ് കേസെടുത്തു. കാറിൽ പടക്കം പൊട്ടിച്ച രണ്ട് യുവാക്കൾക്കെതിരെ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് കേസ്. വാണിമേൽ ടൗണിലും സമാന സംഭവത്തിൽ അമ്പതോളം പേർക്കെതിരെ കേസെടുത്തു.

നാദാപുരത്ത് പടക്കം പൊട്ടിത്തെറി; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
നാദാപുരത്ത് പെരുന്നാള്‍ ആഘോഷത്തിനിടെ പടക്കം പൊട്ടി രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. കല്ലാച്ച സ്വദേശികളായ മുഹമ്മദ് ഷഹറാസും പൂവുള്ളതില്‍ റഹീസുമാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

ഐഎൻടിയുസി നേതാവിനെതിരെ പീഡനശ്രമ കേസ്
ഐഎൻടിയുസി നാദാപുരം റീജണൽ പ്രസിഡന്റ് കെ.ടി.കെ. അശോകനെതിരെ പീഡനശ്രമത്തിന് കേസെടുത്തു. പരാതിക്കാരിയുടെ മകന്റെ കേസുമായി ബന്ധപ്പെട്ട് പണം വാങ്ങിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. നാദാപുരം ഡിവൈഎസ്പിക്കാണ് പരാതി നൽകിയിരിക്കുന്നത്.

നാദാപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് നേരെ പീഡനശ്രമം; മണ്ഡലം നേതാവിനെതിരെ കേസ്
കോഴിക്കോട് നാദാപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് മണ്ഡലം നേതാവിനെതിരെ കേസ്. ഐ എന്‍ ടി യു സി നാദാപുരം റീജിയണല്‍ പ്രസിഡന്റ് കെ ടി കെ അശോകനെതിരെയാണ് കേസ്. മകനെതിരായ കേസില്‍ ഇടപെടാമെന്ന് പറഞ്ഞ് 6,70,000 രൂപ തട്ടിയെടുത്തെന്നും പരാതിയുണ്ട്.

നാദാപുരത്ത് യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
നാദാപുരത്ത് 22 വയസ്സുകാരിയായ ഫിദ ഫാത്തിമയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാണിയിലെ വീട്ടിലാണ് ഫിദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.