Mynagappally
മൈനാഗപ്പള്ളി കാർ അപകട കേസ്: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം
മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം ലഭിച്ചു. കൊല്ലം ജില്ലാ സെക്ഷൻസ് ജഡ്ജ് ജി ഗോപകുമാർ ആണ് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്റെ എതിർപ്പ് തള്ളിയാണ് കോടതി ഈ തീരുമാനമെടുത്തത്.
മൈനാഗപ്പള്ളി കാർ അപകടം: പ്രതികളുടെ മൊഴിയിൽ വൈരുദ്ധ്യം; ട്രാപ്പിൽ പെട്ടെന്ന് ശ്രീക്കുട്ടി
മൈനാഗപ്പള്ളി കാർ അപകടത്തിലെ പ്രതികളുടെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തി. ഡോക്ടർ ശ്രീക്കുട്ടി താൻ ട്രാപ്പിൽ പെട്ടതാണെന്ന് പറയുമ്പോൾ, അജ്മൽ വ്യത്യസ്ത വിവരണം നൽകുന്നു. മദ്യപാനം, സ്വർണ്ണം കൈമാറ്റം എന്നിവയെക്കുറിച്ചും വിരുദ്ധ മൊഴികൾ നൽകി.
മൈനാഗപ്പള്ളി അപകടം: മുൻ ഭർത്താവിനെതിരെ ശ്രീക്കുട്ടിയുടെ മാതാവ്
കൊല്ലം മൈനാഗപ്പള്ളിയിൽ നടന്ന അപകടത്തിൽ പ്രതിയായ ഡോ. ശ്രീക്കുട്ടിയുടെ മാതാവ് സുരഭി, മകളുടെ മുൻ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. എല്ലാ സംഭവങ്ങൾക്കും പിന്നിൽ മുൻ ഭർത്താവാണെന്നും, അജ്മൽ എന്ന ക്രിമിനലുമായി ചേർന്ന് മകളെ കുടുക്കിയതാണെന്നും സുരഭി ആരോപിച്ചു. നിലവിൽ പ്രതികളായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
കൊല്ലം മൈനാഗപള്ളി കേസ്: അജ്മലിനെ മർദിച്ചതിൽ കേസെടുക്കാൻ പൊലീസ്
കൊല്ലം മൈനാഗപള്ളിയിൽ സ്ത്രീയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മലിനെ മർദിച്ചതിൽ പൊലീസ് കേസെടുക്കാൻ തീരുമാനിച്ചു. അജ്മലിൻ്റെ വൈദ്യ പരിശോധനാ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സുഹൃത്തിനും, കണ്ടാലറിയുന്നവർക്കുമെതിരെയാണ് കേസെടുക്കുക.
മൈനാഗപ്പള്ളി അപകടം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
മൈനാഗപ്പള്ളി ആനൂർക്കാവിൽ നടന്ന ഗുരുതര അപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറും ഡ്രൈവറും മദ്യപിച്ചിരുന്നതായി റിപ്പോർട്ട്. കൊല്ലം ജില്ലാ പോലീസ് മേധാവിയോട് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു.