Muvattupuzha

മൂവാറ്റുപുഴയിൽ ലഹരി മാഫിയയുടെ പരാതി നൽകിയ ആൾക്കെതിരെ ആക്രമണം; കടയും വാഹനവും തീയിട്ടു
മൂവാറ്റുപുഴയിൽ ലഹരി മാഫിയയുടെ അതിക്രമത്തിനെതിരെ പരാതി നൽകിയ ആൾക്കെതിരെ ആക്രമണം. ആനിക്കാട് സ്വദേശി ഷാഹുൽ ഷിനാജിന്റെ കടയും വാഹനവുമാണ് തീയിട്ട് നശിപ്പിച്ചത്. ലഹരി സംഘത്തിനെതിരെ പരാതി നൽകിയതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് ഷാഹുൽ ഷിനാജ് പറയുന്നു.

എംസി റോഡ് ഉദ്ഘാടന വിവാദം: എസ്ഐയെ കരുവാക്കി, രാഷ്ട്രീയ പകപോക്കലെന്ന് മാത്യു കുഴൽനാടൻ
മൂവാറ്റുപുഴ എംസി റോഡിന്റെ പുനർനിർമ്മാണം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചതിനെക്കുറിച്ചുള്ള പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. തനിക്കെതിരെ പകപോക്കാൻ സിപിഐഎം രാഷ്ട്രീയപരമായ ഇടുങ്ങിയ മനസ്ഥിതി കാണിച്ചുവെന്നും ഇതിനായി ഒരു എസ്ഐയെ കരുവാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ നിയമപരവും രാഷ്ട്രീയപരവുമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂവാറ്റുപുഴയിൽ റോഡ് ഉദ്ഘാടനം; ട്രാഫിക് എസ്ഐക്ക് സസ്പെൻഷൻ
മൂവാറ്റുപുഴയിൽ റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രാഫിക് എസ്ഐയെ സസ്പെൻഡ് ചെയ്തു. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിനാണ് നടപടിയുണ്ടായത്. രാഷ്ട്രീയ നാടകം കളിച്ചെന്ന് ആരോപിച്ച് സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം മാത്യു നൽകിയ പരാതിയിലാണ് നടപടി.

മൂവാറ്റുപുഴയിൽ ഗതാഗത നിയമലംഘന പിഴ തട്ടിപ്പ്; വനിതാ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ
മൂവാറ്റുപുഴയിൽ ഗതാഗത നിയമലംഘന പിഴ തുക തട്ടിയെടുത്ത കേസിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂനിറ്റിലെ റൈറ്റർ ആയിരുന്ന ശാന്തി കൃഷ്ണനെയാണ് അന്വേഷണസംഘം പിടികൂടിയത്. 2018 മുതൽ 2022 വരെ ട്രാഫിക് പോലീസ് പിഴയായി ഈടാക്കിയ തുകയിൽ ക്രമക്കേട് നടത്തിയാണ് ശാന്തി കൃഷ്ണൻ തട്ടിപ്പ് നടത്തിയത്.

പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യം; വീട് ആക്രമിച്ച പ്രതി മൂവാറ്റുപുഴയിൽ പിടിയിൽ
പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും, മോട്ടോർ സൈക്കിൾ കത്തിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിലായി. വെള്ളൂർകുന്നം കടാതി ഒറമടത്തിൽ വീട്ടിൽ മോൻസി വർഗീസ് (44) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മൂവാറ്റുപുഴ കല്ലൂര്ക്കാട് എസ്ഐയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി കീഴടങ്ങി
മൂവാറ്റുപുഴ കല്ലൂര്ക്കാട് എസ്ഐയെ കാറിടിച്ച് അപായപ്പെടുത്താന് ശ്രമിച്ച കേസിലെ ഒന്നാം പ്രതി കോടതിയില് കീഴടങ്ങി. മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഷെരീഫിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രണ്ടാം പ്രതി തൊടുപുഴ സ്വദേശി ആഫീസ് ഒളിവിലാണ്.

മൂവാറ്റുപുഴയിൽ എസ്ഐയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
മൂവാറ്റുപുഴയിൽ വാഹന പരിശോധനക്കിടെ എസ്ഐയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പ്രധാന പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്തുക്കളാണ് പിടിയിലായത്. കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ് ഐ ഇ.എം.മുഹമ്മദിനെയാണ് പ്രതികൾ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

മൂവാറ്റുപുഴ കദളിക്കാട് എസ് ഐയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ
മൂവാറ്റുപുഴ കദളിക്കാട് എസ് ഐയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് സുഹൃത്തുക്കളാണെന്ന് പോലീസ് സംശയിക്കുന്നു. കല്ലൂര്ക്കാട് പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

മൂവാറ്റുപുഴയിൽ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; എസ്.ഐക്ക് ഗുരുതര പരിക്ക്
മൂവാറ്റുപുഴയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ. മുഹമ്മദ് ഇ.എമ്മിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കും.

മുവാറ്റുപുഴയിൽ ബൈക്ക് മോഷ്ടാക്കൾ പിടിയിൽ
മുവാറ്റുപുഴയിൽ നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കടാതി, മേക്കടമ്പ് എന്നിവിടങ്ങളിൽ നിന്ന് ന്യൂ ജെൻ പൾസർ ബൈക്കുകൾ മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്. മോഷ്ടിച്ച ബൈക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട; യുവതിയുൾപ്പടെ മൂന്ന് പേർ പിടിയിൽ
മൂവാറ്റുപുഴയിൽ നടത്തിയ വൻ കഞ്ചാവ് വേട്ടയിൽ യുവതിയുൾപ്പടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. ഏകദേശം 30 കിലോഗ്രാം കഞ്ചാവുമായാണ് ഇവരെ പിടികൂടിയത്. ഒഡീഷയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് കേരളത്തിൽ വിൽപ്പന നടത്തുന്ന സംഘമാണിതെന്ന് പോലീസ് പറഞ്ഞു.

മൂവാറ്റുപുഴയിൽ 30 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
മൂവാറ്റുപുഴയിൽ 30 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശികളായ മൂന്ന് പേരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും മൂവാറ്റുപുഴ പോലീസും ചേർന്ന് പിടികൂടിയത്. ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടന്ന സ്പെഷ്യൽ ഡ്രൈവിൽ 123 കേസുകൾ രജിസ്റ്റർ ചെയ്ത് 125 പേരെ അറസ്റ്റ് ചെയ്തു.