കോട്ടയം നഗരസഭയുടെ അക്കൗണ്ടിൽ നിന്ന് 211.89 കോടി രൂപ കാണാനില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. രേഖപ്പെടുത്തിയ ചെക്കുകൾ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നും തനത് ഫണ്ട് കൈകാര്യം ചെയ്തതിൽ പൊരുത്തക്കേടുകളുണ്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ കൗൺസിൽ യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി.