കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെ ലൈംഗിക ആരോപണ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. നഗരസഭയിലെ താല്‍ക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് കേസെടുത്തത്. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു.