Munambam

കിരൺ റിജിജു ഇന്ന് മുനമ്പത്ത്; വഖഫ് നിയമ ഭേദഗതിക്കു പിന്നാലെ സമരനേതാക്കളുമായി കൂടിക്കാഴ്ച
വഖഫ് നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സന്ദർശിക്കും. മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനൊപ്പം എൻഡിഎയുടെ അഭിനന്ദൻ സഭയിലും പങ്കെടുക്കും. നിയമഭേദഗതിയെത്തുടർന്ന് 50 ഓളം പേർ ബിജെപിയിൽ ചേർന്നിരുന്നു.

മുനമ്പം വഖഫ് കേസ്: അഭിഭാഷക കമ്മീഷനെ നിയമിക്കണമെന്ന് സിദ്ദിഖ് സേഠിന്റെ കുടുംബം
മുനമ്പം വഖഫ് ഭൂമി കേസിൽ സിദ്ദിഖ് സേഠിന്റെ കുടുംബം കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ ഹർജി നൽകി. ഫാറൂഖ് കോളജിന് നൽകിയ ഭൂമിയുടെ വിശദമായ പരിശോധന ആവശ്യപ്പെട്ടാണ് ഹർജി. ഭൂമി കൈമാറ്റത്തിൽ അഭിഭാഷക കമ്മീഷനെ നിയമിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

മുനമ്പം വഖഫ് ഭൂമി കേസ്: ട്രൈബ്യൂണലിന് ഹൈക്കോടതി സ്റ്റേ
മുനമ്പം വഖഫ് ഭൂമി കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് ഹൈക്കോടതി തടഞ്ഞു. വഖഫ് ബോർഡിന്റെ ഹർജിയിലാണ് നടപടി. ഫാറൂഖ് കോളേജിന് ഹൈക്കോടതി നോട്ടീസ് അയച്ചു.

മുനമ്പം വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
മുനമ്പം വിഷയത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിസ്ത്യൻ വിഭാഗത്തെ വഞ്ചിക്കുന്ന നാടകമാണ് ബിജെപി അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആശാ വർക്കർമാരുടെ സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുനമ്പം വഖഫ് കേസ്: സിദ്ധീഖ് സേഠിന്റെ മകളുടെ കുടുംബം നിലപാട് മാറ്റി
മുനമ്പം വഖഫ് ഭൂമി വിവാദത്തിൽ സിദ്ധീഖ് സേഠിന്റെ മകളുടെ കുടുംബം നിലപാട് മാറ്റി. ഭൂമി വഖഫ് അല്ലെന്ന് അവരുടെ അഭിഭാഷകൻ വഖഫ് ട്രിബ്യൂണലിനെ അറിയിച്ചു. നേരത്തെ ഭൂമി വഖഫ് ആണെന്ന് പറഞ്ഞിരുന്ന സുബൈദയുടെ മക്കളാണ് ഇപ്പോൾ നിലപാട് മാറ്റിയത്.

മുനമ്പം വഖഫ് ഭൂമി കേസ്: വാദം ഇന്ന് കോഴിക്കോട് ട്രിബ്യൂണലിൽ തുടരും
മുനമ്പം വഖഫ് ഭൂമി കേസിലെ വാദം കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ ഇന്നും തുടരും. ഫാറൂഖ് കോളേജ് നൽകിയ അപ്പീലിലാണ് വാദം. ഭൂമി വഖഫാണോ അതോ കോളേജിന് നൽകിയ ഉപഹാരമാണോ എന്നതിൽ വ്യക്തത വരുത്താനാണ് വാദം കേൾക്കുന്നത്.

മുനമ്പം ഭൂമി കേസ്: വഖഫ് ട്രിബ്യൂണലിൽ വാദം തുടങ്ങി
മുനമ്പം ഭൂമി കേസിലെ വാദം വഖഫ് ട്രിബ്യൂണലിൽ ആരംഭിച്ചു. ഭൂമി വഖഫ് സ്വത്താണെന്ന് വഖഫ് ബോർഡ് വാദിക്കുമ്പോൾ, ആധാരത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ഫാറൂഖ് കോളേജ് മാനേജ്മെന്റ് എതിർവാദം ഉന്നയിച്ചു. മുനമ്പം നിവാസികളും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.

കിരൺ റിജിജു 15 ന് മുനമ്പത്ത്
കേന്ദ്രമന്ത്രി കിരൺ റിജിജു ഈ മാസം 15ന് മുനമ്പത്ത് എത്തും. എൻഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദൻ സഭ ഉദ്ഘാടനം ചെയ്യാനാണ് വരവ്. വഖഫ് ഭേദഗതി ബില്ല് മുനമ്പം പ്രശ്നത്തിന് പരിഹാരമാകുമെന്ന് മന്ത്രി നേരത്തെ അവകാശപ്പെട്ടിരുന്നു.

കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം മാറ്റിവെച്ചു
കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം ഈ മാസം നടക്കില്ല. പുതുക്കിയ തീയതി ഈ ആഴ്ചയിൽ അറിയിക്കും. സന്ദർശനവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന സ്വീകരണ പരിപാടികൾ എല്ലാം മാറ്റിവെച്ചു.

മുനമ്പം വിഷയം: സർക്കാരിനെതിരെ രമേശ് ചെന്നിത്തല
മുനമ്പം വിഷയത്തിൽ സർക്കാരിന്റെ നിലപാട് അപലപനീയമെന്ന് രമേശ് ചെന്നിത്തല. ചർച്ചയിലൂടെ പ്രശ്നപരിഹാരം സാധ്യമായിരുന്നെന്നും എന്നാൽ സർക്കാർ വിഷയം വലിച്ചുനീട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഗീയ ശക്തികൾക്ക് മുതലെടുപ്പിന് അവസരം നൽകരുതെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.

മുനമ്പം കമ്മീഷന് പ്രവർത്തനം തുടരാം: ഹൈക്കോടതി
മുനമ്പം ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച്, വേനലവധിക്കു ശേഷം അപ്പീൽ പരിഗണിക്കും. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വിധിയെ സ്വാഗതം ചെയ്തു.

മുനമ്പം കമ്മീഷന് പ്രവർത്തനം തുടരാം: ഹൈക്കോടതി
മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ അസാധുവാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സുപ്രീം കോടതിയിൽ പോകുന്നില്ലെങ്കിൽ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാമെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു.