താനൂർ പെൺകുട്ടികളുടെ തിരോധാന കേസിൽ മുംബൈയിലെ സലൂൺ ഉടമ ലൂസിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അവർ നിഷേധിച്ചു. സന്ദീപ് വാര്യർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ലൂസി വ്യക്തമാക്കി. കുട്ടികളെയോ അവരോടൊപ്പമുണ്ടായിരുന്ന യുവാവിനെയോ തനിക്ക് അറിയില്ലെന്നും ലൂസി പറഞ്ഞു.