Mumbai Police

60 കോടിയുടെ തട്ടിപ്പ് കേസ്: ശിൽപ ഷെട്ടിയെ ചോദ്യം ചെയ്ത് മുംബൈ പൊലീസ്
60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട നിക്ഷേപ വായ്പ ഇടപാടിലാണ് കേസ്. ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും ചേർന്ന് ഗൂഢാലോചന നടത്തി വഞ്ചിച്ചുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

സൈബർ കുറ്റവാളികൾ ഉപയോഗിച്ച 11,000-ൽ അധികം മൊബൈൽ നമ്പറുകൾ ബ്ലോക്ക് ചെയ്ത് മുംബൈ പൊലീസ്
കഴിഞ്ഞ 19 മാസത്തിനിടെ സൈബർ കുറ്റവാളികൾ ഉപയോഗിച്ച 11,000-ൽ അധികം മൊബൈൽ നമ്പറുകൾ ബ്ലോക്ക് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. 2022 മേയ് മാസത്തിൽ ആരംഭിച്ച 1930 എന്ന ഹെൽപ്പ് ലൈൻ വഴി നിരവധി തട്ടിപ്പുകൾ തടയാൻ കഴിഞ്ഞുവെന്ന് പോലീസ് വ്യക്തമാക്കി. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്ക് 300 കോടിയിലധികം രൂപ തിരികെ ലഭിച്ചിട്ടുണ്ട്.

ഡിജിറ്റൽ അറസ്റ്റ്: 83-കാരിയിൽ നിന്ന് തട്ടിയെടുത്തത് 7.8 കോടി രൂപ
സൈബർ തട്ടിപ്പിന്റെ പുതിയ പതിപ്പായ ഡിജിറ്റൽ അറസ്റ്റിലൂടെ 83-കാരിയിൽ നിന്ന് 7.8 കോടി രൂപ തട്ടിയെടുത്തു. ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ഒരു അക്കൗണ്ടിൽനിന്ന് പെട്ടെന്ന് കോടിക്കണക്കിന് രൂപ കംബോഡിയയിലേക്ക് പോയതിനെ തുടര്ന്ന് ഐ.ബി ഉള്പ്പെടെയുള്ള കേന്ദ്ര ഏജന്സികള്ക്ക് സംശയം തോന്നിയിരുന്നു.

സല്മാന് ഖാന് വധഭീഷണി: യൂട്യൂബ് പാട്ടുകാരന് അറസ്റ്റില്‍
സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യൂട്യൂബ് പാട്ടുകാരന് അറസ്റ്റിലായി. പ്രശസ്തിക്കും പണത്തിനും വേണ്ടിയാണ് ഇത്തരത്തിലൊരു ഭീഷണി മുഴക്കിയതെന്ന് പ്രതി മൊഴി നല്കി. കര്ണാടകയില് നിന്നാണ് പ്രതിയെ പിടികൂടിയത്.

ഷാരൂഖ് ഖാന് വധഭീഷണി; അന്വേഷണം ആരംഭിച്ച് പൊലീസ്
ബോളിവുഡ് താരം ഷാരൂഖ് ഖാന് വധഭീഷണി ലഭിച്ചു. ഛത്തീസ്ഗഢിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സൽമാൻ ഖാൻ വെടിവയ്പ്പ് കേസ്: അൻമോൾ ബിഷ്ണോയിയെ യുഎസിൽ നിന്ന് തിരികെ കൊണ്ടുവരാൻ നടപടി
ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവയ്പ്പ് കേസിൽ പ്രതിയായ അൻമോൾ ബിഷ്ണോയിയെ യുഎസിൽ നിന്ന് തിരികെ കൊണ്ടുവരാൻ മുംബൈ ക്രൈംബ്രാഞ്ച് നടപടികൾ ആരംഭിച്ചു. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനാണ് അൻമോൾ. നിരവധി ഗുണ്ടാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായ അൻമോൾ നിലവിൽ അമേരിക്കയിലാണെന്നാണ് റിപ്പോർട്ടുകൾ.

സൽമാൻ ഖാന് വീണ്ടും വധഭീഷണി; രണ്ട് കോടി രൂപ ആവശ്യപ്പെട്ട് അജ്ഞാതൻ
സൽമാൻ ഖാന് വീണ്ടും വധഭീഷണി ലഭിച്ചു. രണ്ട് കോടി രൂപ നൽകിയാൽ വധിക്കേണ്ടെന്ന് അജ്ഞാതൻ ആവശ്യപ്പെട്ടു. മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു.

സല്മാന് ഖാനും എംഎല്എ സീഷന് സിദ്ദിഖിക്കും വധഭീഷണി: 20-കാരന് അറസ്റ്റില്‍
സല്‍മാന്‍ ഖാനും എംഎല്എ സീഷന് സിദ്ദിഖിക്കും നേരെ വധഭീഷണി ഉയര്ത്തിയ സംഭവത്തില് 20-വയസുകാരന് അറസ്റ്റില്. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ലോറന്സ് ബിഷ്ണോയിയുടെ സംഘം പത്ത് വയസ്സുള്ള ആത്മീയ പ്രഭാഷകൻ അഭിനവ് അറോറയെയും ഭീഷണിപ്പെടുത്തിയതായി കുടുംബം അവകാശപ്പെട്ടു.

സല്മാന് ഖാനെതിരെ പുതിയ ഭീഷണി; അഞ്ച് കോടി നല്കിയാല് ശത്രുത അവസാനിപ്പിക്കാമെന്ന് ലോറന്സ് ബിഷ്ണോയി സംഘം
ബോളിവുഡ് താരം സല്മാന് ഖാനെതിരെ ലോറന്സ് ബിഷ്ണോയി സംഘം പുതിയ ഭീഷണി മുഴക്കി. അഞ്ച് കോടി രൂപ നല്കിയാല് ശത്രുത അവസാനിപ്പിക്കാമെന്ന് സംഘം ആവശ്യപ്പെട്ടു. മുംബൈ പൊലീസ് സല്മാന്റെ സുരക്ഷ വര്ധിപ്പിച്ചു.

മാലാ പാർവതിയുടെ കയ്യിൽ നിന്നും ‘വെർച്വൽ അറസ്റ്റ്’ വഴി പണം തട്ടാൻ ശ്രമം
നടി മാലാ പാർവതിയുടെ കയ്യിൽ നിന്നും 'വെർച്വൽ അറസ്റ്റ്' വഴി പണം തട്ടാൻ ശ്രമം നടന്നതായി വെളിപ്പെടുത്തി. മുംബൈ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞാണ് പണം തട്ടാൻ ശ്രമിച്ചത്. ഐഡി കാർഡിൽ അശോക സ്തംഭം ഇല്ലാത്ത കാര്യം തിരിച്ചറിഞ്ഞതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാക്കിയത്.

കോൾഡ് പ്ലേ കോൺസർട്ട് ടിക്കറ്റ് കരിഞ്ചന്ത: ബുക്ക്മൈ ഷോ സിഇഒയ്ക്ക് വീണ്ടും നോട്ടീസ്
മുംബൈ പൊലീസ് ബുക്ക്മൈ ഷോ സിഇഒയ്ക്ക് വീണ്ടും നോട്ടീസ് നൽകി. കോൾഡ് പ്ലേ കോൺസർട്ട് ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റ സംഭവത്തിലാണ് നടപടി. അഞ്ഞൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി.

കോൾഡ് പ്ലേ കൺസർട്ട് ടിക്കറ്റ് കരിഞ്ചന്ത: ബുക്ക് മൈ ഷോ സിഇഒയ്ക്ക് പൊലീസ് സമൻസ്
കോൾഡ് പ്ലേയുടെ മുംബൈ കൺസർട്ട് ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റുവെന്ന ആരോപണത്തെ തുടർന്ന് ബുക്ക് മൈ ഷോ സിഇഒയ്ക്കും ടെക്നിക്കൽ മേധാവിക്കും മുംബൈ പൊലീസ് സമൻസ് അയച്ചു. ബുക്ക് മൈ ഷോയുടെ മാതൃ കമ്പനിയായ ബിഗ് ട്രീ എന്റർടെയ്ൻമെന്റിന്റെ സിഇഒ ആഷിഷ് ഹേമരാജിനി കോൾഡ് പ്ലേയുടെ ഷോ ടിക്കറ്റ് മൂന്നു ലക്ഷത്തിന് കരിഞ്ചന്തയിൽ വിറ്റുവെന്നാണ് ആരോപണം. അഡ്വ. അമിത് വ്യാസാണ് ഈ വിഷയത്തിൽ പരാതി നൽകിയിരിക്കുന്നത്.