ദക്ഷിണാഫ്രിക്കയിലെ ഗബേഹയ്ക്ക് സമീപം സ്വവർഗാനുരാഗിയായ ഇമാം മുഹ്സിൻ ഹെൻഡ്രിക്സ് വെടിയേറ്റു മരിച്ചു. കാറിൽ സഞ്ചരിക്കുമ്പോൾ മറ്റൊരു വാഹനത്തിൽ നിന്നെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ലോകത്തിൽ ആദ്യമായി പരസ്യമായി സ്വവർഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ഹെൻഡ്രിക്സ്.