കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ കാണാതായതായി പരാതി നൽകിയിരുന്ന പ്രമുഖ വ്യവസായി മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവർ രജിത്ത് കുമാറിനെയും ഭാര്യ തുഷാരയെയും ഗുരുവായൂരിൽ നിന്നും കണ്ടെത്തി. മാമി എന്നറിയപ്പെടുന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാന കേസിൽ രജിത്ത് കുമാറിനെ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു. നടക്കാവ് പോലീസ് ഗുരുവായൂരിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത ശേഷം കോടതിയിൽ ഹാജരാക്കും.