Molestation

ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
വനിതാ ലോകകപ്പിനായി ഇൻഡോറിലെത്തിയ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾക്കുനേരെ ലൈംഗികാതിക്രമം. കഫേയിൽ നിന്ന് ഹോട്ടലിലേക്ക് മടങ്ങുംവഴി താരങ്ങളെ ആക്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ടീം സുരക്ഷാ മാനേജർ പൊലീസിൽ പരാതി നൽകിയിരുന്നു.

കൊല്ലത്ത് വനിതാ ഡോക്ടറെ ക്ലിനിക്കിൽ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ
കൊല്ലത്ത് വനിതാ ഡോക്ടറെ ക്ലിനിക്കിൽ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പത്തനാപുരം പട്ടണത്തിലെ ദന്തൽ ക്ലിനിക്കിലാണ് സംഭവം നടന്നത്. കുണ്ടയം സ്വദേശി സൽദാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം ചക്കുവള്ളിയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മത്സ്യ വ്യാപാരി അറസ്റ്റിൽ
കൊല്ലം ചക്കുവള്ളിയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മത്സ്യ വ്യാപാരി അറസ്റ്റിലായി. അയൽവാസിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചതിനാണ് അറസ്റ്റ്. ശൂരനാട് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

നാദാപുരത്ത് കോണ്ഗ്രസ് പ്രവര്ത്തകയ്ക്ക് നേരെ പീഡനശ്രമം; മണ്ഡലം നേതാവിനെതിരെ കേസ്
കോഴിക്കോട് നാദാപുരത്ത് കോണ്ഗ്രസ് പ്രവര്ത്തകയെ പീഡിപ്പിക്കാന് ശ്രമിച്ചെന്ന പരാതിയില് കോണ്ഗ്രസ് മണ്ഡലം നേതാവിനെതിരെ കേസ്. ഐ എന് ടി യു സി നാദാപുരം റീജിയണല് പ്രസിഡന്റ് കെ ടി കെ അശോകനെതിരെയാണ് കേസ്. മകനെതിരായ കേസില് ഇടപെടാമെന്ന് പറഞ്ഞ് 6,70,000 രൂപ തട്ടിയെടുത്തെന്നും പരാതിയുണ്ട്.

ആലപ്പുഴയിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സഹപാഠി അറസ്റ്റിൽ
അസൈൻമെന്റ് എഴുതാൻ സഹായിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്ലസ് വൺ വിദ്യാർത്ഥിയായ ശ്രീശങ്കർ സജിയാണ് അറസ്റ്റിലായത്. ആലപ്പുഴ സൗത്ത് പോലീസാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.
