Mob Lynching

അരുണാചലിൽ ലൈംഗിക പീഡനക്കേസ് പ്രതിയെ ആൾക്കൂട്ടം തല്ലിക്കൊന്നു
അരുണാചൽ പ്രദേശിലെ ലോവർ ദിബാങ് വാലി ജില്ലയിൽ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ 17-കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. അസമിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ഇയാൾ, റോയിംഗിലെ ഒരു സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന ഏഴോളം പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു. രോഷാകുലരായ നാട്ടുകാർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി പ്രതിയെ പുറത്തിറക്കി മർദ്ദിക്കുകയായിരുന്നു.

മംഗളൂരു കൊലപാതകം: അന്വേഷണ വീഴ്ച; പോലീസ് ഉദ്യോഗസ്ഥർ സസ്പെൻഡ്
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മംഗളൂരുവിൽ മലയാളി യുവാവിനെ സംഘപരിവാർ പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മംഗളൂരു റൂറൽ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചുവെന്ന പരാതിയെ തുടർന്നാണ് നടപടി.

മംഗളൂരു ആൾക്കൂട്ട ആക്രമണം: അന്വേഷണത്തിന് പ്രത്യേക സംഘം
മംഗളൂരുവിൽ പുൽപ്പള്ളി സ്വദേശി അഷ്റഫിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് അഷ്റഫിനെ ആക്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 20 പേരെ അറസ്റ്റ് ചെയ്തു.

മംഗളൂരു ആൾക്കൂട്ട കൊലപാതകം: മാനസിക വെല്ലുവിളി നേരിടുന്നയാളായിരുന്നു അഷ്റഫ് എന്ന് സഹോദരൻ
മംഗളൂരുവിലെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അഷ്റഫിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാനസിക വെല്ലുവിളി നേരിടുന്നയാളായിരുന്നു അഷ്റഫ് എന്ന് സഹോദരൻ അബ്ദുൾ ജബ്ബാർ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് 20 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാകിസ്താൻ സിന്ദാബാദ് വിളിച്ചെന്നാരോപണം: മലയാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു
മംഗലാപുരത്ത് ആൾക്കൂട്ട ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. പാകിസ്താൻ സിന്ദാബാദ് വിളിച്ചുവെന്നാരോപണത്തെ തുടർന്നായിരുന്നു ആക്രമണം. വയനാട് സ്വദേശിയായ അഷ്റഫ് എന്നയാളാണ് കൊല്ലപ്പെട്ടത്.