വാളയാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എം.ജെ. സോജന് സത്യസന്ധത സർട്ടിഫിക്കറ്റ് നൽകുന്നതിനെതിരെ പെൺകുട്ടികളുടെ അമ്മ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ചിന്റെ വിധിയിൽ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് ഡിവിഷൻ ബെഞ്ച് സ്വീകരിച്ചത്. 2017 ജനുവരി 3 നും മാർച്ച് 4 നുമാണ് വാളയാറിൽ സഹോദരിമാരായ രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.