ജയിൽ ഉദ്യോഗസ്ഥർ മർദ്ദിക്കാൻ ശ്രമിച്ചെന്നും മുടിയും താടിയും ബലമായി മുറിച്ചെന്നും യൂട്യൂബർ മണവാളന്റെ കുടുംബം ആരോപിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതും ഭീഷണിക്ക് ശേഷമാണെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.