Missing Students

പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി
പാലക്കാട് കോങ്ങാട് നിന്ന് കാണാതായ വിദ്യാർത്ഥിനികളെ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കണ്ടെത്തി. ആലപ്പുഴ അരൂക്കുറ്റിയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥികളെ ബാംഗ്ലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. രണ്ട് സംഭവങ്ങളിലും വിദ്യാർത്ഥികളെ കാണാതായതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.

പാലക്കാട് കോങ്ങാട് സ്കൂളിലെ വിദ്യാർത്ഥിനികളെ കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു
പാലക്കാട് കോങ്ങാട് കെ.പി.ആർ.പി സ്കൂളിലെ 13 വയസ്സുള്ള രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ല. വിദ്യാർത്ഥിനികൾ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് എടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 9497947216 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി
തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘമാണ് കുളിക്കാനിറങ്ങിയത്. നബീൽ, അഭിജിത് എന്നിവരെയാണ് തിരയിൽപ്പെട്ട് കാണാതായത്.

പയ്യോളിയിൽ നാല് മദ്രസ വിദ്യാർത്ഥികളെ കാണാതായി; പൊലീസ് അന്വേഷണം തുടരുന്നു
കോഴിക്കോട് പയ്യോളിയിൽ നാല് മദ്രസ വിദ്യാർത്ഥികളെ കാണാതായി. ഫിനാൻ, താഹ, സിനാൻ, റാഫിഖ് എന്നിവരെയാണ് കാണാതായത്. പയ്യോളി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്.

തൃശ്ശൂരില് മൂന്ന് സ്കൂള് വിദ്യാര്ത്ഥികളെ കാണാതായി; തിരച്ചില് ഊര്ജിതം
തൃശ്ശൂര് പാവറട്ടിയിലെ സെന്റ് ജോസഫ് സ്കൂളില് നിന്ന് മൂന്ന് എട്ടാം ക്ലാസ് വിദ്യാര്ത്ഥികളെ കാണാതായി. അഗ്നിവേഷ്, അഗ്നിദേവ്, രാഹുല് കെ മുരളീധരന് എന്നിവരെയാണ് കാണാതായത്. കുട്ടികളെ കണ്ടെത്താന് പൊലീസ് അന്വേഷണം ഊര്ജിതമാക്കി.