Missing persons

ചേർത്തല തിരോധാനക്കേസ്: പ്രതിയുടെ കാറിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി
ചേർത്തലയിലെ നാല് സ്ത്രീകളുടെ തിരോധാനക്കേസില് പ്രതി സെബാസ്റ്റ്യന്റെ കാറിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി. കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് കത്തി, ചുറ്റിക, ഡീസൽ കന്നാസ് തുടങ്ങിയവ കണ്ടെത്തിയത്. സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഈ മാസം 12 വരെ നീട്ടിയിട്ടുണ്ട്.

ചേർത്തല തിരോധാനക്കേസ്: സെബാസ്റ്റ്യന്റെ വീട്ടുപറമ്പിൽ അസ്ഥികൾ കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
ചേർത്തലയിലെ തിരോധാന പരമ്പരയിൽ സംശയ നിഴലിൽ നിൽക്കുന്ന സെബാസ്റ്റ്യന്റെ വീട്ടു വളപ്പിൽ നടത്തിയ പരിശോധനയിൽ മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികൾ കണ്ടെത്തി. ഇരുപതിലധികം അസ്ഥികൾ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഈ അസ്ഥികൾക്ക് ഏകദേശം ആറ് വർഷത്തെയെങ്കിലും പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.

ചേർത്തല അസ്ഥികൂട കേസ്: കൊലപാതക പരമ്പരയെന്ന് സംശയം; ഐഷ തിരോധാനത്തിലും അന്വേഷണം
ചേർത്തലയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതക പരമ്പരയാണോ എന്ന് സംശയം. ബിന്ദു പത്മനാഭൻ, ജെയ്നമ്മ എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നു. ഐഷയുടെ തിരോധാനത്തിൽ സെബാസ്റ്റ്യന് പങ്കുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു.

കോഴിക്കോട്ട് നിന്ന് കാണാതായ യുവതിയെയും മക്കളെയും ഡൽഹിയിൽ കണ്ടെത്തി
കോഴിക്കോട് വളയത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും ഡൽഹിയിലെ നിസാമുദീൻ ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി. കുടുംബവഴക്കിനെ തുടർന്ന് ഇവർ വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായിരുന്നു. യുവതിയുടെ ഭർത്താവും സഹോദരനും നടത്തിയ തിരച്ചിലിനൊടുവിലാണ് മൂവരെയും കണ്ടെത്തിയത്.

കാസർകോഡ്: കാണാതായ പെൺകുട്ടിയുടെയും ഓട്ടോ ഡ്രൈവറുടെയും മൃതദേഹങ്ങൾ കണ്ടെത്തി
കാസർകോഡ് ബന്ദിയോട് കാണാതായ പത്താം ക്ലാസുകാരിയുടെയും നാൽപ്പത്തിരണ്ടുകാരൻ ഓട്ടോറിക്ഷ ഡ്രൈവറുടെയും മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ കാട്ടിലാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരേയും കാണാതായി ഇരുപത്തിയാറാം ദിവസമാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.

താനൂരിൽ രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ കാണാതായി
താനൂരിൽ നിന്ന് രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ കാണാതായി. ദേവദാർ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ ഫാത്തിമ ഷഹദ, അശ്വതി എന്നിവരെയാണ് കാണാതായത്. പോലീസ് അന്വേഷണം ആരംഭിച്ചു.

ഇടുക്കി ആനയിറങ്കൽ ഡാമിൽ രണ്ട് പേരെ കാണാതായി
ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. രാജകുമാരി പഞ്ചായത്ത് അംഗം ജയ്സണും മോളേക്കുടി സ്വദേശി ബിജുവുമാണ് കാണാതായത്. നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുന്നു.

കാണാതായ നാല് വിദ്യാർത്ഥികളെ ആലുവയിൽ കണ്ടെത്തി; യൂബർ ഡ്രൈവറുടെ ജാഗ്രത
കോഴിക്കോട് പയ്യോളിയിൽ നിന്ന് കാണാതായ നാല് വിദ്യാർത്ഥികളെ ആലുവയിൽ കണ്ടെത്തി. യൂബർ ഡ്രൈവറുടെ ജാഗ്രതയിലാണ് കുട്ടികളെ കണ്ടെത്തിയത്. 15, 17 വയസ്സുള്ള കുട്ടികളാണ് കാണാതായത്.

ഷിരൂരിലെ തിരച്ചിലിൽ അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി; പ്രതീക്ഷയോടെ കുടുംബം
ഷിരൂരിലെ തിരച്ചിൽ പ്രവർത്തനങ്ങളിൽ പുരോഗതി ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ. അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി. റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും.

കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവരെ കണ്ടെത്താൻ നാളെ ഡ്രഡ്ജർ എത്തിക്കും. വെളിച്ചക്കുറവ് കാരണം ഇന്ന് രാത്രി എത്തിക്കാൻ കഴിഞ്ഞില്ല. നാവിക സേനയുടെ മേൽനോട്ടത്തിൽ നാളെ രാവിലെ എട്ടു മണിയോടെ തിരച്ചിൽ ആരംഭിക്കും.

മലപ്പുറം വളാഞ്ചേരിയില് യുവതിയെയും രണ്ട് കുട്ടികളെയും കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂരില് ഒരു യുവതിയെയും രണ്ട് കുട്ടികളെയും കാണാതായി. അബ്ദുല് മജീദിന്റെ ഭാര്യയും മക്കളുമാണ് കാണാതായത്. കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

തൃശൂര് കൊരട്ടി സ്വദേശികളായ ദമ്പതികളെ വേളാങ്കണ്ണിയില് മരിച്ച നിലയില് കണ്ടെത്തി
തൃശൂര് കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്ന ദമ്പതികളെ വേളാങ്കണ്ണിയില് മരിച്ച നിലയില് കണ്ടെത്തി. ഒൻപത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയിൽ ...