Missing girl

കാസർഗോഡ് കൂട്ടബലാത്സംഗക്കേസ്: തിരോധാനത്തിൽ ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം
കാസർഗോഡ് അമ്പലത്തറയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ കാണാതായി. ഡി.ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിടാനുള്ള ശുപാർശ ഡി.ജി.പി. തള്ളി.

13 വയസുകാരിയെ കാണാതായ കേസ്: ബന്ധു അറസ്റ്റിൽ
താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. ബംഗളുരുവിൽ നിന്ന് കണ്ടെത്തിയ പ്രതിയെ താമരശ്ശേരി പോലീസ് വിശദമായി ചോദ്യം ചെയ്തു.

കാസർഗോഡ് കാണാതായ പെൺകുട്ടിയും അയൽവാസിയും മരിച്ച നിലയിൽ
കാസർഗോഡ് പൈവെളിഗെയിൽ നിന്ന് കാണാതായ പതിനഞ്ചുകാരിയുടെയും അയൽവാസിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ മാസം 12-ാം തിയതി മുതൽ കാണാതായിരുന്നു ഇരുവരും. വീടിനടുത്തുള്ള കാട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

വല്ലപ്പുഴയില് നിന്ന് കാണാതായ 15 കാരി ഗോവയില് കണ്ടെത്തി; അധ്യാപകരുടെ യാത്രാ സംഘം തിരിച്ചറിഞ്ഞു
വല്ലപ്പുഴയില് നിന്ന് കാണാതായ 15 വയസ്സുകാരി ഷന ഷെറിനെ ഗോവയിലെ മഡ്ഗോണില് നിന്ന് കണ്ടെത്തി. നിലമ്പൂരില് നിന്നുള്ള അധ്യാപകരുടെ യാത്രാ സംഘമാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ കൊണ്ടുവരാനായി പട്ടാമ്പി പോലീസും ബന്ധുക്കളും ഗോവയിലേക്ക് യാത്ര തിരിച്ചു.

കാണാതായ പെൺകുട്ടിയെ കണ്ടെത്തി; നന്ദി അറിയിച്ച് രക്ഷിതാക്കൾ
കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതിൽ രക്ഷിതാക്കൾ നന്ദി പ്രകടിപ്പിച്ചു. കുട്ടിയെ മർദിച്ചിട്ടില്ലെന്നും, ശകാരിച്ചതിനെ തുടർന്നാണ് വീട് വിട്ടിറങ്ങിയതെന്നും മാതാവ് വ്യക്തമാക്കി. നാളെ കുട്ടിയെ തിരുവനന്തപുരത്ത് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.