Missing

ബോണക്കാട്: കാണാതായ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി
കടുവകളുടെ എണ്ണമെടുക്കാൻ പോയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ബോണക്കാട്ട് കാണാതായി. മോശം കാലാവസ്ഥയെ തുടർന്ന് ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തിരച്ചിലിന് ഒടുവിൽ ഇവരെ കണ്ടെത്തി.

കടുവ സെൻസസിന് പോയ വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പേരെ കാണാനില്ല
തിരുവനന്തപുരം ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണമെടുക്കാൻ പോയ മൂന്ന് ഉദ്യോഗസ്ഥരെ കാണാതായി. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, BF0 രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്താനായി ആർആർടി അംഗങ്ങളടക്കം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

വയനാട്ടിൽ ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കി
വയനാട് അട്ടമലയിൽ എട്ടുമാസം ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയെയാണ് (ശാന്ത) കാണാതായത്. വനംവകുപ്പും പൊലീസും പട്ടികവർഗ്ഗ വകുപ്പും ചേർന്ന് നിലമ്പൂർ വനത്തിൽ തിരച്ചിൽ നടത്തുന്നു.

ഡൽഹിയിൽ കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി
ഡൽഹിയിൽ നിന്ന് കാണാതായ മലയാളി സൈനികൻ ഫർസീൻ ഗഫൂർ വീട്ടിൽ തിരിച്ചെത്തി. കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ സൈനിക പരിശീലന ക്യാമ്പിലേക്ക് പോകുന്നതിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്. ഫർസീന് ഓർമ്മക്കുറവ് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും യാത്രയ്ക്കിടെ ചില സാധനങ്ങൾ നഷ്ടപ്പെട്ടതായും കുടുംബം അറിയിച്ചു.

കാസർഗോഡ് പത്താം ക്ലാസുകാരിയെയും ഓട്ടോ ഡ്രൈവറെയും മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും ഓട്ടോറിക്ഷ ഡ്രൈവറെയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് 20 ദിവസത്തിലധികം പഴക്കമുണ്ടെന്ന് സംശയിക്കുന്നു.

മുംബൈയിലെ സലൂണില് മലപ്പുറം പെണ്കുട്ടികള്
മലപ്പുറത്ത് നിന്ന് കാണാതായ രണ്ട് പെണ്കുട്ടികളെ മുംബൈയിലെ ഒരു സലൂണില് കണ്ടെത്തി. മുഖം മറച്ച്, കല്യാണത്തിന് പോകുന്നതായി പറഞ്ഞാണ് കുട്ടികള് സലൂണില് എത്തിയത്. കുട്ടികള്ക്കൊപ്പം മുംബൈ വരെ യാത്ര ചെയ്ത മഞ്ചേരി സ്വദേശിയായ ഒരാളെയും കണ്ടെത്തി.