Misconduct

വെടിയുണ്ട ചട്ടിയിൽ ചൂടാക്കി; എറണാകുളം എ ആർ ക്യാമ്പിലെ എസ്ഐക്കെതിരെ നടപടിക്ക് ശുപാർശ
എറണാകുളം സിറ്റി എ ആർ ക്യാമ്പിൽ വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവത്തിൽ എസ്ഐക്കെതിരെ നടപടിക്ക് ശുപാർശ. മാർച്ച് 10നാണ് സംഭവം. എസ്ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

മലയാള സിനിമാ സംവിധായകനെതിരെ ഗുരുതര ആരോപണവുമായി നടി അശ്വിനി നമ്പ്യാർ
മണിച്ചിത്രത്താഴിലൂടെ പ്രശസ്തയായ നടി അശ്വിനി നമ്പ്യാർ ഒരു മലയാള സിനിമാ സംവിധായകനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. സിനിമ ചർച്ചയ്ക്ക് എന്ന പേരിൽ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് ആരോപണം. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

വിദ്യാർത്ഥിനിയോട് അപമര്യാദ: കോൺഗ്രസ് നേതാവ് അറസ്റ്റിൽ
ആലപ്പുഴയിലെ സ്കൂളിൽ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ കോൺഗ്രസ് നേതാവും അധ്യാപകനുമായ എസ്. ഷിബുഖാനെ പോലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

നിയമസഭ ചീഫ് മാര്ഷലിനെതിരെ ഗുരുതര ആരോപണം; വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന് പരാതി
നിയമസഭ ചീഫ് മാര്ഷല് ഇന് ചാര്ജ് മൊയ്തീന് ഹുസൈനെതിരെ വനിതാ വാച്ച് ആന്ഡ് വാര്ഡ് ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന് പരാതി. കുഞ്ഞിന്റെ അസുഖം കാരണം അവധിയെടുത്ത ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതായി ആരോപണം. സംഭവത്തെ തുടര്ന്ന് ജീവനക്കാരിക്ക് മാനസികാഘാതം ഉണ്ടായതായും, നിലവില് അവര് ചികിത്സയിലാണെന്നും പരാതിയില് പറയുന്നു.