Minor

മൂന്ന് സഹോദരിമാരെ പീഡിപ്പിച്ച പതിനേഴുകാരൻ പിടിയിൽ
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരെ പീഡിപ്പിച്ച പതിനേഴുകാരനായ സഹോദരനെതിരെ കേസെടുത്തു. കഴിഞ്ഞ വർഷം സ്കൂൾ അവധിക്കാലത്ത് വീട്ടിൽ വച്ചാണ് സംഭവം. പ്രതിയെ കൊല്ലം ജുവനൈൽ ഹോമിലേക്ക് മാറ്റി.

17കാരനെ പീഡിപ്പിച്ച കേസ്: യുവതിക്ക് 20 വർഷം തടവ്
രാജസ്ഥാനിൽ പതിനേഴു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് 20 വർഷം തടവ്. ബുണ്ടി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ₹45,000 പിഴയും വിധിച്ചു.

നല്ലളം പീഡനക്കേസ്: മൂന്ന് പ്രതികളെ ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും
കോഴിക്കോട് നല്ലളത്ത് പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മൂന്ന് പ്രതികളെ ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. പീഡനത്തിനിരയായ പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബെവ്കോ ക്യൂവിൽ നിർത്തിയ സംഭവം; പോലീസ് അന്വേഷണം
പാലക്കാട് പട്ടാമ്പിയിലെ ബെവ്കോ ഔട്ട്ലെറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്യൂവിൽ നിർത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയെയാണ് ബന്ധുവായ ഒരാൾ ക്യൂവിൽ നിർത്തിയത്. ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും കുട്ടിയെ മാറ്റാൻ തയ്യാറായില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

16കാരിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 187 വർഷം തടവ്
കണ്ണൂരിൽ 16 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 187 വർഷം തടവ്. 9.10 ലക്ഷം രൂപ പിഴയും വിധിച്ചു. 2021 ലോക്ക്ഡൗൺ സമയത്താണ് പീഡനം നടന്നത്.

പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയ കേസ്: ഒറ്റപ്പാലത്ത് യുവാവ് അറസ്റ്റിൽ
ഒറ്റപ്പാലം കൂനത്തറയിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമിത മദ്യപാനത്തെ തുടർന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂനത്തറ സ്വദേശിയായ ക്രിസ്റ്റിയാണ് അറസ്റ്റിലായത്.

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഒമ്പത് വർഷം തടവും 75,000 രൂപ പിഴയും
പത്തനംതിട്ടയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഒമ്പത് വർഷം കഠിന തടവും 75,000 രൂപ പിഴയും. സി എ അനീഷ് (23) ആണ് കുറ്റക്കാരനെന്ന് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി കണ്ടെത്തിയത്. പെൺകുട്ടിയെ തുടർച്ചയായി പിന്തുടർന്ന് ശല്യപ്പെടുത്തിയതായും ബൈക്കിൽ കയറ്റിക്കൊണ്ടുപോയി നഗ്ന ഫോട്ടോകൾ മൊബൈലിൽ അയപ്പിച്ചു വാങ്ങിയതായും കേസിൽ കണ്ടെത്തിയിരുന്നു.

കുറുപ്പുംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡിപ്പിക്കപ്പെട്ടു; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
കുറുപ്പുംപടിയിൽ രണ്ട് പ്രായപൂർത്തിയാകാത്ത സഹോദരിമാർ ലൈംഗിക പീഡനത്തിനിരയായി. പെൺകുട്ടികളുടെ അമ്മയുടെ സുഹൃത്ത് ധനേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വർഷമായി പീഡനം തുടരുന്നുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും പോലീസ് സംശയിക്കുന്നു.

ഇൻസ്റ്റഗ്രാം വഴി പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 27-കാരൻ അറസ്റ്റിൽ
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 27-കാരൻ അറസ്റ്റിൽ. കൊല്ലം മങ്ങാട് കരിക്കോട് സ്വദേശി അജ്മൽ കബീർ ആണ് പിടിയിലായത്. പാങ്ങോട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

12കാരിയെ പീഡിപ്പിച്ച കേസിൽ 23കാരി അറസ്റ്റിൽ
കണ്ണൂർ തളിപ്പറമ്പിൽ 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 23കാരി അറസ്റ്റിലായി. ചൈൽഡ് ലൈൻ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലഹരിമരുന്ന് നൽകാൻ തട്ടിക്കൊണ്ടുപോയി; പ്രതി അറസ്റ്റിൽ
പ്ലസ്ടു വിദ്യാർത്ഥിയെ ലഹരിവസ്തുക്കൾ നൽകാൻ തട്ടിക്കൊണ്ടുപോയ കേസിൽ പെരിങ്ങോട്ടുകര സ്വദേശി അറസ്റ്റിൽ. തടയാനെത്തിയ പിതാവിനെ പ്രതി ചവിട്ടിവീഴ്ത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി.

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗിക പീഡനം; പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം ജില്ലയിൽ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായി. വർക്കലയിൽ രണ്ട് സഹോദരിമാരെയും പാങ്ങോട് ഒരു പെൺകുട്ടിയെയുമാണ് പീഡിപ്പിച്ചത്. കേസുകളിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.