Migrant Worker

കുന്നംകുളത്ത് ബിയർ കുപ്പികൊണ്ട് തലയ്ക്കടി; ഇതരസംസ്ഥാന തൊഴിലാളി ഗുരുതരാവസ്ഥയിൽ
കുന്നംകുളം നടുപ്പന്തിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് ബിയർ കുപ്പി കൊണ്ട് തലയ്ക്കടിയേറ്റു. ഛത്തീസ്ഗഢ് സ്വദേശിയായ പ്രഹ്ലാദൻ എന്നയാളാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു; ഒരാൾ കസ്റ്റഡിയിൽ
ഇടുക്കി നെടുംകണ്ടം കോമ്പയാറിൽ മധ്യപ്രദേശ് സ്വദേശിനിയായ സരസ്വതി കൊല്ലപ്പെട്ടു. ഒപ്പം താമസിച്ചിരുന്ന രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനു ശേഷമുണ്ടായ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു.

പെരുമ്പാവൂരിൽ ഞെട്ടിക്കുന്ന കൊലപാതകം: അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു
പെരുമ്പാവൂരിൽ അതിഥി തൊഴിലാളി തന്റെ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി. മാമണി ഛേത്രി (39) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടയം തെങ്ങണയിൽ വൻ ലഹരിമരുന്ന് വേട്ട; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കോട്ടയം തെങ്ങണയിൽ എക്സൈസ് വകുപ്പ് നടത്തിയ റെയ്ഡിൽ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് ഹെറോയിനും കഞ്ചാവും പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി മുബാറക് അലിയാണ് അറസ്റ്റിലായത്. ബംഗാളിൽ നിന്ന് എത്തിച്ച ലഹരി വസ്തുക്കൾ ചെറു പൊതികളിലാക്കി വിൽപ്പന നടത്തുകയായിരുന്നു പ്രതിയുടെ രീതി.

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ
ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തൊഴിലാളിയെ മർദിച്ച് കൊന്ന കേസിൽ അഞ്ച് പേർ അറസ്റ്റിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ സാബിർ മാലിക്കാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പ്രതികരിച്ചു.

തിരുവനന്തപുരം: കാണാതായ 13 വയസുകാരിക്കായി വ്യാപക തിരച്ചിൽ
തിരുവനന്തപുരം കഴക്കൂട്ടത്ത് 13 വയസുകാരി കാണാതായി. അതിഥി തൊഴിലാളിയുടെ മകൾ തസ്മിത്ത് തംസിനെയാണ് കാണാതായത്. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പൊലീസ് പരിശോധന നടത്തുന്നു.