MGNREGA
കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറി അപകടം: രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു
കണ്ണൂർ ഏഴിമലയിൽ നിയന്ത്രണം വിട്ട പിക്കപ്പ് ലോറി റോഡരികിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ മേൽ പാഞ്ഞുകയറി. അപകടത്തിൽ ഏഴിമല സ്വദേശികളായ ശോഭയും യശോദയും മരണപ്പെട്ടു. മറ്റൊരു തൊഴിലാളി പരുക്കേറ്റ് ചികിത്സയിലാണ്.
ഇടുക്കി മരിയാപുരം ഗ്രാമപഞ്ചായത്തിൽ ഓവർസീയർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു
ഇടുക്കി മരിയാപുരം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷ ഡാറ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നവംബർ 8 വൈകീട്ട് 5 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണം.
ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു; 15 പേർക്ക് പരിക്ക്
ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. 15 തൊഴിലാളികൾക്കാണ് പെരുന്തേനിച്ചയുടെ കുത്തേറ്റത്. പരുക്കേറ്റവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് കോഴിഫാമിൽ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
തിരുവനന്തപുരം അഞ്ചരവിള സ്വദേശി വത്സമ്മ (67) കോഴിഫാമിലെ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. തൊഴിലുറപ്പ് ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരത്ത് കടന്നൽ കുത്തേറ്റ വീട്ടമ്മ മരിച്ചു; തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ ആക്രമണം
തിരുവനന്തപുരത്തെ അരുവിക്കരയിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ വീട്ടമ്മ സുശീല മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ ആക്രമണത്തിൽ ഇരുപതോളം തൊഴിലാളികൾക്ക് പരുക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന സുശീല മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.
തൊഴിലുറപ്പ് പദ്ധതിയുടെ സമയക്രമത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു: സുരേഷ് ഗോപി
തൊഴിലുറപ്പ് പദ്ധതിയുടെ സമയക്രമത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വെളിപ്പെടുത്തി. വനിതാ തൊഴിലാളികൾക്ക് വൈകുന്നേരം 4 മണിക്ക് മുമ്പ് വീട്ടിലെത്താൻ കഴിയുന്ന വിധത്തിൽ ...