Memory Card Examination

നടി ആക്രമണക്കേസ്: മെമ്മറി കാര്ഡ് പരിശോധനയുമായി ബന്ധപ്പെട്ട വിധി ഇന്ന്
നടിയെ ആക്രമിച്ച സംഭവത്തിലെ മെമ്മറി കാര്ഡ് അനധികൃത പരിശോധനയുമായി ബന്ധപ്പെട്ട കേസില് ഹൈക്കോടതി ഇന്ന് വിധി പറയും. അതിജീവിതയുടെ ആവശ്യങ്ങള് ഉന്നയിച്ച ഉപഹര്ജിയിലാണ് വിധി. കോടതിയുടെ വസ്തുതാന്വേഷണ റിപ്പോര്ട്ട് റദ്ദാക്കണമെന്നും പൊലീസ് അന്വേഷണം നടത്തണമെന്നുമാണ് ആവശ്യങ്ങള്.

നടി ആക്രമണ കേസ്: മെമ്മറി കാർഡ് പരിശോധന സംബന്ധിച്ച ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധന സംബന്ധിച്ച ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്നും, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് മൂന്നു തവണ നിയമവിരുദ്ധമായി പരിശോധിച്ചതായി കണ്ടെത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പരിശോധനയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിനെ കുറിച്ചുള്ള വസ്തുതാന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അതിജീവിതയുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഈ ...