Mehul Choksi

മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ ബെൽജിയം കോടതി തള്ളി
13500 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ ബെൽജിയം കോടതി തള്ളി. ആരോഗ്യസ്ഥിതി മോശമാണെന്നും കുടുംബത്തോടൊപ്പം കഴിയണമെന്നുമുള്ള ചോക്സിയുടെ വാദം കോടതി അംഗീകരിച്ചില്ല. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ ചോക്സിയെ ബെൽജിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മെഹുൽ ചോക്സിയെ നാട്ടിലെത്തിക്കാൻ ഇന്ത്യയുടെ നീക്കം; ബെൽജിയത്തിലേക്ക് നിയമസംഘം
പി എൻ ബി വായ്പ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നിയമനടപടികൾ ഊർജിതമാക്കി. ചോക്സിയുടെ ജാമ്യാപേക്ഷയെ എതിർക്കാൻ ഇന്ത്യൻ സംഘം ബെൽജിയത്തിലേക്ക് പോകും. ആരോഗ്യസ്ഥിതി മോശമായതിനാൽ ഇന്ത്യയിലേക്ക് കൈമാറരുതെന്ന് ചോക്സി ആവശ്യപ്പെട്ടു.

മെഹുൽ ചോക്സിയെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സംഘം ബെൽജിയത്തിലേക്ക്
പി എൻ ബി വായ്പ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നിയമനടപടികൾ ഊർജിതമാക്കാൻ ഇന്ത്യൻ സംഘം ബെൽജിയത്തിലേക്ക് പുറപ്പെടും. ഇ ഡി, സി ബി ഐ, വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് സംഘം. ഏപ്രിൽ 12നാണ് ചോക്സിയെ ബെൽജിയത്തിൽ അറസ്റ്റ് ചെയ്തത്.

മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിൽ
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപ തട്ടിയെടുത്ത കേസിൽ മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിലായി. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ അഭ്യർത്ഥന പ്രകാരമാണ് അറസ്റ്റ്. നിലവിൽ ബെൽജിയത്തിൽ താമസിച്ചുവരികയായിരുന്ന ചോക്സിയെ ഇന്ത്യയിലേക്ക് കൈമാറാനുള്ള നടപടികൾ ആരംഭിച്ചു.

മെഹുൽ ചോക്സി ബെൽജിയത്തിൽ; ഇന്ത്യ കൈമാറ്റം ആവശ്യപ്പെട്ടു
13,500 കോടി രൂപയുടെ പിഎൻബി തട്ടിപ്പ് കേസിലെ പ്രതിയായ മെഹുൽ ചോക്സി ബെൽജിയത്തിലാണെന്ന് റിപ്പോർട്ട്. ഭാര്യ പ്രീതി ചോക്സിക്കൊപ്പം ആന്റ്വെർപ്പിലാണ് താമസം. കുറ്റവാളി കൈമാറ്റ കരാർ പ്രകാരം ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബെൽജിയത്തോട് ഇന്ത്യ ആവശ്യപ്പെട്ടു.