Meghalaya

മധുവിധു കൊലപാതകം: ആസൂത്രണം ആറു മണിക്കൂർ, വഴിത്തിരിവായത് ഗൈഡിന്റെ മൊഴി
മേഘാലയയിൽ മധുവിധു ആഘോഷിക്കാൻ പോയ നവവരനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ സംഭവം. കൊലപാതകത്തിന് മൂന്ന് ദിവസം മുൻപ് ആറു മണിക്കൂറോളം ഗൂഢാലോചന നടത്തി. കേസിൽ വഴിത്തിരിവായത് ഒരു പ്രാദേശിക ഗൈഡിന്റെ മൊഴിയാണ്. നിലവിൽ നാല് പേരെ അറസ്റ്റ് ചെയ്തു.

മേഘാലയ ഹണിമൂൺ കൊലപാതകം: ഭാര്യയും കാമുകനും അറസ്റ്റിൽ
മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിലായി. സോനത്തിന്റെ കാമുകൻ രാജ് കുശ്വാഹയാണ് വാടക കൊലയാളികളെ ഏർപ്പാടാക്കിയത്. ഷില്ലോങ്ങിൽ വെച്ച് നടന്ന കൊലപാതകത്തിൽ സോനത്തിന്റെ ഫോൺ രേഖകൾ നിർണായകമായി.

മേഘാലയയിൽ ബംഗ്ലാദേശ് മുൻ നേതാവിൻ്റെ മൃതദേഹം കണ്ടെത്തി; ദുരൂഹത നിലനിൽക്കുന്നു
മേഘാലയയിലെ ജയന്തിയ ഹിൽസിൽ ബംഗ്ലാദേശിലെ മുൻ അവാമി ലീഗ് നേതാവ് ഇഷാഖ് അലി ഖാൻ പന്നയുടെ മൃതദേഹം കണ്ടെത്തി. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ഒരു പ്ലാൻ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു.