ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. പരുക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്നതായി മന്ത്രി പി പ്രസാദ് അറിയിച്ചു. അപകടത്തിൽപ്പെട്ട കാറിന് ആന്റി ലോക് ബ്രേക്കിങ് സംവിധാനവും എയർ ബാഗും ഇല്ലായിരുന്നുവെന്ന് കണ്ടെത്തി.