ചാലക്കുടി മേലൂരിൽ സ്വയം പ്രസവം നടത്തിയ സ്ത്രീയുടെ നവജാത ശിശു മരണപ്പെട്ടു. ഒഡീഷ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മാതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അട്ടപ്പാടിയിൽ ആത്മഹത്യ ചെയ്ത ആദിവാസി യുവതിയുടെ നാലു മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകി ആരോഗ്യപ്രവർത്തക. കാരറ ആരോഗ്യ ഉപകേന്ദ്രത്തിലെ അമൃത എന്ന ജീവനക്കാരിയാണ് ഈ മാനുഷിക പ്രവൃത്തി ചെയ്തത്. സ്വന്തം കുഞ്ഞിനെ ഓർത്താണ് അമൃത ഈ തീരുമാനമെടുത്തത്.