മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ച് മാത്യു കുഴൽനാടൻ എംഎൽഎ പ്രതികരിച്ചു. കേന്ദ്ര അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് താൻ ഉന്നയിച്ച ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സിഎംആർഎല്ലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന റിപ്പോർട്ടാണ് എസ്എഫ്ഐഒ സമർപ്പിച്ചിരിക്കുന്നത്.