കർണാടകയിലെ കാലെനഹള്ളിയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 21 വയസ്സുകാരനായ രാമചന്ദ്രൻ പെൺകുട്ടിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തെ തുടർന്ന് നേരത്തെ അറസ്റ്റിലായിരുന്നു യുവാവ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.