Marriage Fraud

നാല് വിവാഹങ്ങളിലൂടെ തട്ടിപ്പ്; കോന്നിയിൽ യുവാവ് പിടിയിൽ
കോന്നിയിൽ നാല് വിവാഹങ്ങൾ കഴിച്ച വിവാഹത്തട്ടിപ്പുകാരൻ പൊലീസ് പിടിയിലായി. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുടെ പരാതിയിലാണ് ഇയാൾ പിടിയിലായത്. മൂന്ന് സ്ത്രീകളെ നേരത്തെ ഇരയാക്കിയതായി അന്വേഷണത്തിൽ വ്യക്തമായി.

വിവാഹ തട്ടിപ്പ്: താന്നിമൂട് സ്വദേശി വർക്കലയിൽ പിടിയിൽ
വർക്കലയിൽ വിവാഹ തട്ടിപ്പ് നടത്തിയ താന്നിമൂട് സ്വദേശി പിടിയിൽ. നാല് ഭാര്യമാരുള്ള ഇയാൾ അഞ്ചാമത്തെ വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. 20 പവൻ സ്വർണവും എട്ട് ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.

നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് കോടികൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ
ഉത്തരാഖണ്ഡ് സ്വദേശിനിയായ സീമ എന്ന നിക്കി 10 വർഷത്തിനിടയിൽ നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് 1.25 കോടി രൂപ തട്ടിയെടുത്തു. മാട്രിമോണിയൽ സൈറ്റുകൾ വഴി വരന്മാരെ കണ്ടെത്തി വിവാഹം കഴിച്ച് ഒത്തുതീർപ്പിന്റെ പേരിൽ പണം കൈപ്പറ്റി. കുടുംബം നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.

ദില്ലിയിൽ സർക്കാരുദ്യോഗസ്ഥനെന്ന് വ്യാജേന അവകാശപ്പെട്ട് 50-ലധികം സ്ത്രീകളെ വഞ്ചിച്ച പ്രതി പിടിയിൽ
ദില്ലിയിൽ സർക്കാരുദ്യോഗസ്ഥനെന്ന് വ്യാജേന അവകാശപ്പെട്ട് വിവാഹവാഗ്ദാനം നൽകി പണം തട്ടിയ മുക്കീം അയൂബ് ഖാൻ അറസ്റ്റിലായി. 50-ലധികം സ്ത്രീകളിൽ നിന്ന് പണം തട്ടിയ ഇയാൾ, ചിലരെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ വെബ്സൈറ്റുകൾ വഴി സ്ത്രീകളെ പരിചയപ്പെട്ട് വഞ്ചിക്കുന്ന രീതിയാണ് ഇയാൾ സ്വീകരിച്ചത്.