Maoists

മാവോയിസ്റ്റുകൾക്ക് കടുത്ത മുന്നറിയിപ്പുമായി അമിത് ഷാ
വികസനത്തിന് തടസ്സം നിൽക്കുന്ന മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2026 മാർച്ചോടെ മാവോയിസ്റ്റ് ഭീകരത പൂർണമായും തുടച്ചുനീക്കുമെന്ന് അദ്ദേഹം ദന്തേവാഡയിൽ പ്രഖ്യാപിച്ചു. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ സുക്മ-ദന്തേവാഡ അതിർത്തിയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ നാല് ജവാന്മാർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്ന് വൻ ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്.

ജാർഖണ്ഡിൽ രണ്ട് മാവോയിസ്റ്റുകൾ വധിക്കപ്പെട്ടു
ജാർഖണ്ഡിലെ ബൊക്കാറോയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഒരു എകെ 47 തോക്കും രണ്ട് ഇൻസാസ് റൈഫിളുകളും പൊലീസ് കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

ഒഡീഷയിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു
ഒഡീഷയിലെ നുവാപാഡ ജില്ലയിൽ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഒരുകോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഒഡിഷ-ഛത്തീസ്ഗഡ് സംയുക്ത സേന ചൊവ്വാഴ്ച പുലർച്ചെ നടത്തിയ ഓപ്പറേഷനിലാണ് സംഭവം.

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്
എറണാകുളം തേവയ്ക്കലിലെ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തി. കേരളത്തിൽ അടുത്തിടെ നടന്ന മാവോയിസ്റ്റ് അറസ്റ്റുകളുമായി ബന്ധപ്പെട്ടാണ് പരിശോധന. മുരളി കതക് തുറക്കാതായതോടെ വീടിന്റെ പൂട്ട് തകർത്താണ് അകത്തേക്ക് കടന്നത്.

വയനാട് മക്കിമലയിൽ മാവോയിസ്റ്റ് വിരുദ്ധ പോസ്റ്ററുകൾ; കേരളത്തെ മയക്കുമരുന്ന് ഹബ്ബാക്കാൻ ശ്രമമെന്ന് ആരോപണം
വയനാട് മക്കിമലയിൽ മാവോയിസ്റ്റുകൾക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മാവോയിസ്റ്റുകളും അവരുടെ അനുകൂലികളും കേരളത്തിന് ആപത്താണെന്ന് പോസ്റ്ററുകളിൽ വിമർശനമുണ്ട്. ഗ്രാമങ്ങളിൽ ബോംബുകൾ സ്ഥാപിക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെടുന്നു. മക്കിമലയിൽ ബോംബ് കണ്ടെത്തിയതിനു ...