Manjusha

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യക്ക് സ്ഥലംമാറ്റം; കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് കോന്നി തഹസീൽദാർ സ്ഥാനത്തു നിന്ന് പത്തനംതിട്ട കളക്ട്രേറ്റിലേക്ക് സ്ഥലംമാറ്റം. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട കുടുംബത്തിന്റെ ഹർജി ഡിസംബർ 6-ന് ഹൈക്കോടതി പരിഗണിക്കും. കൊലപാതകമാണെന്ന സംശയം കുടുംബം ഉന്നയിച്ചു.

കണ്ണൂർ എഡിഎം നവീൻ ബാബു മരണക്കേസ്: പി പി ദിവ്യയ്ക്ക് ജാമ്യം; മഞ്ജുഷയുടെ പ്രതികരണം
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയ്ക്ക് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കോടതി ഉത്തരവ് അപ്രതീക്ഷിതമാണെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. കോടതി വിധിയിൽ അഭിഭാഷകനുമായി ആലോചിച്ച് തുടർ നടപടികളിലേക്ക് കടക്കുമെന്നും മഞ്ജുഷ പറഞ്ഞു.

കണ്ണൂർ കളക്ടർ നുണ പറയുന്നു, വാക്കുകൾ വിശ്വസനീയമല്ല: നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ
മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ, ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ പ്രസ്താവനകൾ നുണയാണെന്ന് ആരോപിച്ചു. നവീൻ ബാബുവിന് കളക്ടറുമായി ആത്മബന്ധമില്ലെന്നും, കളക്ടർ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും മഞ്ജുഷ വ്യക്തമാക്കി. കളക്ടറുടെ മൊഴി സംശയകരമെന്ന് കുടുംബം വിമർശിക്കുന്നു.

നവീന് ബാബുവിന്റെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം; പരമാവധി ശിക്ഷ വേണമെന്ന് ഭാര്യ മഞ്ജുഷ
നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ നല്കണമെന്നും ആവശ്യപ്പെട്ടു. സ്റ്റാഫ് കൗണ്സില് യോഗത്തില് കളക്ടറുടെ നടപടികള് ശരിയായില്ലെന്ന് അവര് അഭിപ്രായപ്പെട്ടു. നവീന് ബാബു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്നും മഞ്ജുഷ വ്യക്തമാക്കി.