Mangaluru

ഓൺലൈൻ റിവ്യൂവിന് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം
മംഗലാപുരത്തെ പേയിങ് ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക് ഓൺലൈൻ റിവ്യൂവിന്റെ പേരിൽ ക്രൂരമർദ്ദനമേറ്റു. ശുചിത്വക്കുറവും മോശം സൗകര്യങ്ങളും ചൂണ്ടിക്കാട്ടി വിദ്യാർത്ഥി നൽകിയ മോശം റിവ്യൂവാണ് അക്രമത്തിന് കാരണമായത്. പിജി ഉടമയും സംഘവും ചേർന്നാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്.

മംഗളൂരു ബാങ്ക് കവർച്ച കേസ്: പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമം; പോലീസ് വെടിവെച്ചു
മംഗളൂരുവിലെ ബാങ്ക് കവർച്ചക്കേസിലെ പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ പോലീസ് വെടിവെച്ചു പിടികൂടി. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മംഗളൂരുവിൽ പട്ടാപ്പകൽ ബാങ്ക് കവർച്ച; 12 കോടി നഷ്ടം
മംഗളൂരുവിലെ ജാഗ്രതി സഹകരണ ബാങ്കിൽ പട്ടാപ്പകൽ കവർച്ച. ആറംഗ സംഘം ജീവനക്കാരെ ബന്ദികളാക്കി 12 കോടിയോളം രൂപ കവർന്നു. കറുത്ത ഫിയറ്റ് കാറിൽ രക്ഷപ്പെട്ട സംഘത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

മംഗളൂരുവില്‍ ദാരുണം: ഭാര്യയേയും മകനേയും കൊന്ന് ബാങ്ക് ജീവനക്കാരന് ആത്മഹത്യ ചെയ്തു
മംഗളൂരുവില്‍ ബാങ്ക് ജീവനക്കാരന് ഭാര്യയേയും മകനേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കാരണമെന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കി. കുടുംബ പ്രശ്നങ്ങളും സംഭവത്തിന് പിന്നിലുണ്ടെന്ന് സൂചന.

മംഗളൂരുവിൽ ഓൺലൈൻ ഡെലിവറി തട്ടിപ്പ്: രണ്ട് രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ
മംഗളൂരുവിൽ ഓൺലൈൻ ഡെലിവറി എക്സിക്യൂട്ടീവുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ കേസിൽ രണ്ട് രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിലായി. വ്യാജ ഒ.ടി.പി. നൽകി പറ്റിക്കുന്ന പുതിയ തരം തട്ടിപ്പാണ് ഇവർ നടത്തിയത്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 1.29 കോടി രൂപയുടെ സാധനങ്ങൾ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി.

മംഗളൂരു വ്യവസായി മരണം: മലയാളി ദമ്പതികൾ അറസ്റ്റിൽ
കർണാടകയിലെ മംഗളൂരുവിൽ വ്യവസായി ബി എം മുംതാസ് അലിയുടെ മരണവുമായി ബന്ധപ്പെട്ട് മലയാളി ദമ്പതികൾ അറസ്റ്റിലായി. നഗ്ന ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

മംഗളൂരു വ്യവസായിയുടെ ആത്മഹത്യ: ഹണിട്രാപ്പ് സംശയിക്കുന്നു, ആറ് പ്രതികള്‍ക്കായി തിരച്ചില്‍
മംഗളൂരുവിലെ വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഹണിട്രാപ്പാണെന്ന് പൊലീസ് സംശയിക്കുന്നു. റഹ്മത്ത് എന്ന സ്ത്രീ ഉള്‍പ്പെടെ ആറ് പേര്‍ക്കായി തിരച്ചില്‍ നടക്കുന്നു. മുംതാസ് അലിയുടെ മൃതദേഹം കുലൂര്‍ പുഴയില്‍ നിന്ന് കണ്ടെത്തി.

മംഗളുരുവിൽ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ഈശ്വർ മാൽപെ
മംഗളുരുവിൽ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കുലൂർ പുഴയിൽ നിന്ന് കണ്ടെത്തി. ഈശ്വർ മാൽപെ നേതൃത്വം നൽകിയ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. മുംതാസ് അലിയുടെ കാർ കുലൂർ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.

കർണാടകയിൽ പ്രമുഖ വ്യവസായി മുംതാസ് അലി കാണാതായി; കാർ തകർന്ന നിലയിൽ കണ്ടെത്തി
കർണാടകയിൽ പ്രമുഖ വ്യവസായി മുംതാസ് അലിയെ കാണാതായി. ഇദ്ദേഹത്തിന്റെ ബിഎംഡബ്ല്യൂ കാർ മംഗളൂരുവിന് സമീപം തകർന്ന നിലയിൽ കണ്ടെത്തി. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു, നദിയിൽ തിരച്ചിൽ നടക്കുന്നു.