Mangalapuram

മംഗലപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ
മംഗലപുരത്ത് വീടിന് മുന്നിൽ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന് വെട്ടേറ്റ കേസിൽ പ്രതി അറസ്റ്റിലായി. മംഗലപുരം സ്വദേശി അൻസറിനെയാണ് പോലീസ് പിടികൂടിയത്. ദീപാവലി ദിവസം ബിജു എന്നയാൾക്കാണ് വെട്ടേറ്റത്.

തിരുവനന്തപുരം മംഗലപുരത്ത് 65കാരന് കുത്തേറ്റു; പ്രതി കസ്റ്റഡിയിൽ
തിരുവനന്തപുരം മംഗലപുരത്ത് 65 വയസ്സുകാരന് കുത്തേറ്റു. മംഗലപുരം പാട്ടത്തിൽ സ്വദേശി താഹയ്ക്കാണ് കുത്തേറ്റത്. കുത്തിയ സമീപവാസിയായ റാഷിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മംഗലപുരം മുല്ലശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച; മൂന്ന് കാണിക്കവഞ്ചികൾ കുത്തിത്തുറന്നു
മംഗലപുരം മുല്ലശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച നടന്നു. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന മൂന്ന് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. മംഗലപുരം പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

തിരുവനന്തപുരം മംഗലപുരം സിപിഎം ഏരിയാ കമ്മിറ്റിയിൽ വിഭാഗീയത; മുൻ സെക്രട്ടറി രാജിവച്ചു
തിരുവനന്തപുരം മംഗലപുരത്തെ സിപിഎം ഏരിയാ സമ്മേളനത്തിൽ നിന്ന് മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. ജില്ലാ സെക്രട്ടറി വി. ജോയിയുടെ നിലപാടിനോടുള്ള പ്രതിഷേധമാണ് കാരണം. പുതിയ ഏരിയാ സെക്രട്ടറിയായി എം. ജലീൽ തിരഞ്ഞെടുക്കപ്പെട്ടു.