Manavalan

യൂട്യൂബർ മണവാളനെതിരെ ജയിൽ അതിക്രമം; മുടിയും താടിയും ബലമായി മുറിച്ചെന്ന് കുടുംബം
ജയിൽ ഉദ്യോഗസ്ഥർ മർദ്ദിക്കാൻ ശ്രമിച്ചെന്നും മുടിയും താടിയും ബലമായി മുറിച്ചെന്നും യൂട്യൂബർ മണവാളന്റെ കുടുംബം ആരോപിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതും ഭീഷണിക്ക് ശേഷമാണെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.

വിദ്യാർത്ഥികളെ ഇടിച്ച് കൊല്ലാൻ ശ്രമം: യൂട്യൂബർ മണവാളൻ റിമാൻഡിൽ
കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ റിമാൻഡിൽ. മുഹമ്മദ് ഷഹീൻ ഷാ എന്നയാളെയാണ് തൃശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കുടകിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

യൂട്യൂബർ മണവാളൻ ഇന്ന് കോടതിയിൽ
വിദ്യാർത്ഥികളെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ യൂട്യൂബർ മണവാളനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കർണാടകയിലെ കുടകിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മെഡിക്കൽ പരിശോധനകൾക്കു ശേഷം രാവിലെ 10.30ഓടെ കോടതിയിൽ ഹാജരാക്കും.