കോയമ്പത്തൂരിലെ മധുക്കരയിൽ ഉണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശികളായ മൂന്ന് മലയാളികൾ മരണപ്പെട്ടു. ജേക്കബ് എബ്രഹാം, ഭാര്യ ഷീബ, രണ്ടുമാസം പ്രായമുള്ള കൊച്ചുമകൻ ആരോൺ എന്നിവരാണ് മരിച്ചത്. ആരോണിന്റെ അമ്മ അലീന ജേക്കബ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.