Mala

മാളയിൽ ആറുവയസ്സുകാരന്റെ കൊലപാതകം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
മാളയിൽ ആറുവയസ്സുകാരനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതി ജോജോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുട്ടിയുടെ ശ്വാസകോശത്തിൽ ചെളിവെള്ളം നിറഞ്ഞതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

മാളയിൽ ആറുവയസ്സുകാരന്റെ കൊലപാതകം; പ്രതി ജോജോയുമായി തെളിവെടുപ്പ്
മാളയിൽ ആറുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജോജോയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും കുതറിമാറിയപ്പോൾ പ്രകോപിതനായി കുളത്തിലേക്ക് തള്ളിയിട്ടെന്നും പ്രതി പറഞ്ഞു. പോക്സോ, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തി.

ആറ് വയസുകാരന്റെ മരണം കൊലപാതകം; അയൽവാസി അറസ്റ്റിൽ
മാളയിൽ ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ ജോജോയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും കുട്ടി ചെറുത്തുനിന്നപ്പോൾ കൊലപ്പെടുത്തിയെന്നുമാണ് പോലീസിന്റെ നിഗമനം. സമീപത്തെ കുളത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ആറുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
മാളയിൽ കാണാതായ ആറുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൊട്ടടുത്ത കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തിൽ 20കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.