Major Ravi

ഷൈൻ ടോം ചാക്കോയ്ക്ക് പിന്തുണയുമായി മേജർ രവി; സോഷ്യൽ മീഡിയയിൽ വിമർശനം
ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പിന്തുണയുമായി മേജർ രവി രംഗത്തെത്തി. ഷൈനിനെ നേരിട്ട് അറിയാവുന്ന ആളാണ് താനെന്നും അത്ര നല്ലൊരു വ്യക്തിയെ താൻ മുമ്പ് കണ്ടിട്ടില്ലെന്നും മേജർ രവി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഈ പ്രസ്താവന വലിയ വിമർശനമാണ് ക്ഷണിച്ചുവരുത്തിയത്.

എമ്പുരാനെതിരെ ദേശവിരുദ്ധ ആരോപണവുമായി മേജർ രവി
എമ്പുരാൻ സിനിമയിൽ ദേശവിരുദ്ധതയുണ്ടെന്ന് മേജർ രവി ആരോപിച്ചു. ചിത്രത്തിൽ സത്യാവസ്ഥ മറച്ചുവെച്ചിട്ടുണ്ടെന്നും മോഹൻലാലിനൊപ്പമുള്ള ഒരാളാണ് തിരക്കഥ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലുമായി വർഷങ്ങളുടെ ബന്ധമുണ്ടെന്നും താൻ സിനിമയെ മോശമെന്ന് പറഞ്ഞിട്ടില്ലെന്നും മേജർ രവി വ്യക്തമാക്കി.

മേജർ രവിക്കെതിരെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ
എമ്പുരാൻ സിനിമയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ മേജർ രവി നടത്തിയ പരാമർശങ്ങൾ പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് മോഹൻലാൽ ഫാൻസ് അസോസിയേഷൻ ആരോപിച്ചു. ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിമർശനം. മോഹൻലാൽ ഖേദപ്രകടനം നടത്തിയതിന് പിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തത്.

എമ്പുരാൻ വിവാദം: മേജർ രവിക്കെതിരെ മല്ലിക സുകുമാരൻ
മേജർ രവിയുടെ പ്രസ്താവനയ്ക്കെതിരെ മല്ലിക സുകുമാരൻ രംഗത്ത്. പൃഥ്വിരാജിനെ ബലിയാടാക്കാൻ ശ്രമിക്കുന്നെന്ന് ആരോപണം. മോഹൻലാലിന്റെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമമെന്ന് വിമർശനം.

‘എമ്പുരാനി’ൽ മുസ്ലിം സഹോദരങ്ങളെ ഹിന്ദുക്കൾ കൊന്നുവെന്ന് എഴുതി വച്ചു, വർഗീയത പറഞ്ഞു; ഉത്തരവാദം മുരളി ഗോപി ഏറ്റെടുക്കണമെന്ന് മേജർ രവി
‘എമ്പുരാൻ’ സിനിമയിലെ ചില രംഗങ്ങൾ വർഗീയത വളർത്തുന്നതാണെന്ന് മേജർ രവി ആരോപിച്ചു. തിരക്കഥാകൃത്ത് മുരളി ഗോപിയും നടൻ പൃഥ്വിരാജും ഇതിന് ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിനെ മാത്രം ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹൻ ലാലിന്റെ ലഫ്റ്റണന്റ് കേണൽ പദവി എടുത്ത് മാറ്റണമെന്ന ആവശ്യം വിരോധാഭാസം; മേജർ രവി
മോഹൻലാലിന് ലഫ്റ്റനന്റ് കേണൽ പദവി നൽകിയതിനെതിരെയുള്ള വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സംവിധായകൻ മേജർ രവി. യുപിഎ സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ഈ പദവി നൽകിയത്. വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പദവി നൽകിയതെന്നും മേജർ രവി പറഞ്ഞു.

സന്ദീപ് വാര്യർക്കെതിരെ മേജർ രവി; ബിജെപി നടപടിക്കൊരുങ്ങുന്നു
തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കുള്ളിലെ വിയോജിപ്പുകൾ തുറന്നുപറയാൻ പാടില്ലായിരുന്നുവെന്ന് മേജർ രവി പ്രതികരിച്ചു. സന്ദീപ് വാര്യർക്കെതിരെ ബിജെപി നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. എന്നാൽ ഭീഷണികൾക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് സന്ദീപ്.

വയനാട് ദുരന്തം: തകർന്ന മുണ്ടക്കൈ വെള്ളാർമല എൽപി സ്കൂൾ പുനർനിർമ്മിക്കുമെന്ന് മേജർ രവി
വയനാട് ദുരന്തത്തിൽ പൂർണമായും തകർന്ന മുണ്ടക്കൈ വെള്ളാർമല എൽപി സ്കൂളിന്റെ പുനരുദ്ധാരണം തങ്ങൾ ഏറ്റെടുക്കുമെന്ന് മേജർ രവി പ്രഖ്യാപിച്ചു. ദുരന്തബാധിത പ്രദേശം സന്ദർശിച്ച മോഹൻലാലിന്റെ കണ്ണുകൾ നിറഞ്ഞതായി ...