മംഗലപുരം മുല്ലശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച നടന്നു. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന മൂന്ന് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. മംഗലപുരം പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.