Maharashtra

പഹൽഗാം ആക്രമണം: മഹാരാഷ്ട്രയിലെ പാക് പൗരന്മാർക്ക് മടങ്ങാൻ നിർദേശം
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ഹ്രസ്വകാല വീസയിൽ കഴിയുന്ന ആയിരത്തോളം പാകിസ്ഥാൻ പൗരന്മാരോട് തിരികെ മടങ്ങാൻ നിർദേശം. സംസ്ഥാനത്ത് നിലവിൽ 5000 പാകിസ്ഥാൻ പൗരന്മാരാണുള്ളത്. ഇവരിൽ 4000 പേർ സംസ്ഥാനത്ത് തുടരുമെന്നാണ് വിവരം.

ത്രിഭാഷാ നയത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ; സ്കൂളുകളിൽ ഹിന്ദി നിർബന്ധമില്ല
മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഹിന്ദി നിർബന്ധ ഭാഷയാക്കില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ത്രിഭാഷാ നയത്തിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്. മൂന്നാം ഭാഷയായി ഹിന്ദി, മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം.

കേദാർ ജാദവ് ബിജെപിയിൽ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ ചേർന്നു. മഹാരാഷ്ട്ര ബിജെപി അധ്യക്ഷനിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ വർഷമാണ് പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് കേദാർ ജാദവ് വിരമിച്ചത്.

ചികിത്സ നിഷേധിച്ച സംഭവം: മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
പൂണെയിലെ ദീനാനാഥ് മങ്കേഷ്കർ ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ട ഗർഭിണിയുടെ മരണത്തെത്തുടർന്ന് മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ സമിതി രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മഹാരാഷ്ട്രക്കാരിയായ മുപ്പത്തിയേഴുകാരിയ്ക്ക് നഷ്ടമായത് 15.14 ലക്ഷം
മുംബൈയിൽ വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് യുവതിയെ 15.14 ലക്ഷം രൂപയ്ക്ക് കബളിപ്പിച്ചു. മാൻപാഡൈ പോലീസ് കേസെടുത്തു. മൂന്ന് പേർക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ബലൂൺ പൊട്ടി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം
മഹാരാഷ്ട്രയിലെ യശ്വന്ത് നഗറിൽ എട്ടു വയസ്സുകാരി ബലൂൺ വീർപ്പിക്കുന്നതിനിടെ ദാരുണമായി മരിച്ചു. ഡിംപിൾ വാങ്കെഡെ എന്ന കുട്ടിയാണ് മരിച്ചത്. ബലൂൺ പൊട്ടി ശ്വാസനാളത്തിൽ കുടുങ്ങിയതാണ് മരണകാരണം.

ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് വിഎച്ച്പി; ബാബ്റി ആവർത്തിക്കുമെന്ന് മുന്നറിയിപ്പ്
ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് വിഎച്ച്പിയും ബജ്രംഗ് ദളും ആവശ്യപ്പെട്ടു. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കിൽ ബാബ്റി ആവർത്തിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

ബദ്ലാപൂരിൽ ഹോളി ആഘോഷത്തിനിടെ നാല് യുവാക്കൾ മുങ്ങിമരിച്ചു
ബദ്ലാപൂരിലെ ഉല്ലാസ് നദിയിൽ ഹോളി ആഘോഷങ്ങൾക്കു ശേഷം കുളിക്കാനിറങ്ങിയ നാല് യുവാക്കൾ മുങ്ങിമരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിരാര്: സ്യൂട്ട്കേസില് നിന്ന് സ്ത്രീയുടെ ഛേദിക്കപ്പെട്ട തല കണ്ടെത്തി
മഹാരാഷ്ട്രയിലെ വിരാര് പ്രദേശത്തെ പിര്കുണ്ട ദര്ഗയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില് കണ്ടെത്തിയ സ്യൂട്ട്കേസില് നിന്ന് ഒരു സ്ത്രീയുടെ ഛേദിക്കപ്പെട്ട തല കണ്ടെത്തി. കുട്ടികളാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു.

ഹലാലിന് ബദൽ ‘മൽഹാർ’; വിവാദവുമായി മഹാരാഷ്ട്ര മന്ത്രി
ഹിന്ദു ആചാരപ്രകാരം മാംസം വിൽക്കുന്ന കടകൾക്ക് 'മൽഹാർ' സർട്ടിഫിക്കറ്റ് നൽകുമെന്ന് മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതേഷ് റാണെ. ഇതിനായി പ്രത്യേക വെബ്സൈറ്റും ആരംഭിച്ചു. നീക്കം വലിയ വിവാദത്തിന് തിരികൊളുത്തി.

റേഷൻ ഗോതമ്പ് കാരണം മുടി കൊഴിച്ചിൽ; ബുൽദാനയിൽ 300 പേർക്ക് ബുദ്ധിമുട്ട്
മഹാരാഷ്ട്രയിലെ ബുൽദാനയിൽ റേഷൻ ഗോതമ്പ് കഴിച്ചതിനെ തുടർന്ന് നിരവധി പേർക്ക് മുടി കൊഴിച്ചിൽ. ഗോതമ്പിൽ അമിതമായ സെലീനിയം ആണ് കാരണമെന്ന് പരിശോധനയിൽ കണ്ടെത്തി. 300 ഓളം പേർക്ക് മുടി കൊഴിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യുവതിയെ പിന്തുടർന്നുവെന്നാരോപിച്ച് യുവാവിനെ മാതാപിതാക്കൾ കുത്തിക്കൊലപ്പെടുത്തി
മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ യുവതിയെ പിന്തുടരുന്നുവെന്നാരോപിച്ച് 21-കാരനെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് കുത്തിക്കൊലപ്പെടുത്തി. ഹഡ്ഗാവിലാണ് സംഭവം. പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.