സിപിഐഎം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ മംഗലപുരം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഏരിയാ സമ്മേളനത്തിനായി പിരിച്ച 4.80 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന മധുവിനെതിരെ സിപിഐഎം നൽകിയ പരാതിയിലാണ് നടപടി.