M.B. Rajesh
ബാബറി മസ്ജിദ് തകർത്തത് ജാംബവാനല്ല, കോൺഗ്രസ് നേതൃത്വത്തിലാണെന്ന് മന്ത്രി എം.ബി. രാജേഷ്
ബാബറി മസ്ജിദ് തകർത്തത് കോൺഗ്രസ് നേതാവ് നരസിംഹ റാവുവിൻ്റെ കാലത്താണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. രാജീവ് ഗാന്ധിയുടെ പങ്കിനെക്കുറിച്ചും മന്ത്രി പരാമർശിച്ചു. കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ്റെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടാണ് മന്ത്രി ഫെയ്സ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: ആത്മവിശ്വാസത്തോടെ എൽഡിഎഫ്
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ എൽഡിഎഫ് നേതാക്കൾ പ്രതികരിച്ചു. സ്ഥാനാർത്ഥികളെ വേഗം പ്രഖ്യാപിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും വിജയം പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു. നവംബർ 13ന് വോട്ടെടുപ്പും 23ന് വോട്ടെണ്ണലും നടക്കും.
നഗരഭരണ മികവിൽ കേരളം ഒന്നാമത്; 59.31 മാർക്കോടെ മുന്നിൽ
കേരളം നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി. 2024ലെ അർബൻ ഗവേണൻസ് ഇൻഡക്സിൽ 59.31 മാർക്കോടെയാണ് കേരളം മുന്നിലെത്തിയത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണം, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, പൗരന്മാരുടെ ശാക്തീകരണം, ധനകാര്യ മാനേജ്മെന്റിലെ മികവ് എന്നീ മേഖലകളിലെ പ്രകടനമാണ് വിലയിരുത്തിയത്.
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
പൊതുസ്ഥലങ്ങളിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാർ പുതിയ നടപടി സ്വീകരിച്ചു. മാലിന്യ നിക്ഷേപത്തിനെതിരെ പരാതി നൽകാൻ 9446700800 എന്ന വാട്സ്ആപ്പ് നമ്പർ ആരംഭിച്ചു. സ്വച്ഛത ഹി സേവാ 2024 ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഈ സംവിധാനം പ്രഖ്യാപിച്ചു.
മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ കർശന നടപടി: എം.ബി. രാജേഷ്
മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ എക്സൈസ് സേനയ്ക്ക് നിർദേശം നൽകി. ലഹരിമരുന്ന് നിരോധന നിയമപ്രകാരം കേരളത്തിൽ ആദ്യമായി ഒരു പ്രതിയെ കരുതൽ തടങ്കലിലാക്കി. സ്ഥിരം കുറ്റവാളികളെയും മയക്കുമരുന്ന് വിപണനത്തെ പ്രോത്സാഹിപ്പിക്കുന്നവരെയും കൂടുതൽ കുറ്റകൃത്യങ്ങളിൽ നിന്നും തടയാനാണ് കരുതൽ തടങ്കൽ വ്യവസ്ഥ.
പ്രവാസികളുടെ വിമാന ടിക്കറ്റ് ചൂഷണം: കേന്ദ്രത്തിനെതിരെ മന്ത്രി എം.ബി. രാജേഷ്
പ്രവാസികൾ വിമാന ടിക്കറ്റ് കാര്യത്തിൽ നേരിടുന്ന ചൂഷണത്തെക്കുറിച്ച് മന്ത്രി എം.ബി. രാജേഷ് ശക്തമായി പ്രതികരിച്ചു. ഈ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ അദ്ദേഹം ...