ശബരിമല സന്നിധാനത്ത് കൂട്ടം തെറ്റിയ ഊട്ടി സ്വദേശിനിയായ പെൺകുട്ടിയെ പോലീസിന്റെ റിസ്റ്റ്ബാന്റ് സംവിധാനം ഉപയോഗിച്ച് രക്ഷപ്പെടുത്തി. പത്ത് വയസ്സിൽ താഴെയുള്ള 5000-ലധികം കുട്ടികൾക്ക് ഇതുവരെ റിസ്റ്റ്ബാന്റ് നൽകിയിട്ടുണ്ട്. ഈ സംവിധാനം പ്രത്യേകിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് വലിയ സഹായമാകുന്നു.