കരിമ്പയിലെ വാഹനാപകടത്തിൽ പ്രതികളായ രണ്ട് ലോറി ഡ്രൈവർമാരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രധാന പ്രതി പ്രജിൻ ജോൺ അമിതവേഗതയിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് സമ്മതിച്ചു. അശാസ്ത്രീയമായ റോഡ് നിർമാണത്തിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.