മൊബൈൽ ആപ്പുകൾക്ക് ലൊക്കേഷൻ അനുമതി നൽകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്. ഓരോ ആപ്പിന്റെയും പ്രവർത്തനം വിലയിരുത്തി അത്യാവശ്യമെങ്കിൽ മാത്രം ലൊക്കേഷൻ അനുമതി നൽകുക. ആപ്പ് തുറക്കുമ്പോൾ വരുന്ന എല്ലാ നോട്ടിഫിക്കേഷനും കണ്ണും പൂട്ടി അനുവാദം നൽകുന്നത് ഒരു മോശം ശീലമാണ്.