Local Government

കൊല്ലം മേയറുടെ രാജി: ഭരണ പ്രതിസന്ധി
കൊല്ലം നഗരസഭാ മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. ഇടതു മുന്നണി ധാരണ പ്രകാരമാണ് രാജി. ഇതോടെ മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്ത അവസ്ഥയിലേക്ക് കൊല്ലം കോർപ്പറേഷൻ എത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അഭിസംബോധന ചെയ്യും; വികസന പദ്ധതികൾ പ്രഖ്യാപിക്കും
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകിട്ട് 3.30ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അഭിസംബോധന ചെയ്യും. പാലിയേറ്റീവ് പ്രവർത്തനങ്ങൾ, മാല്യമുക്ത കേരളം, അതിദാരിദ്ര്യ നിർമ്മാർജനം എന്നിവയാണ് പ്രധാന വിഷയങ്ങൾ. 2025 നവംബറോടെ കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കാനുള്ള പദ്ധതികളും പ്രഖ്യാപിക്കും.

അജൈവ മാലിന്യ ശേഖരണത്തിന് ഹരിത കർമസേനയ്ക്ക് യൂസർ ഫീ ഉയർത്താൻ അനുമതി
അജൈവ മാലിന്യ ശേഖരണത്തിനുള്ള യൂസർ ഫീ ഉയർത്താൻ ഹരിത കർമസേനയ്ക്ക് അനുമതി നൽകി. സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യ ശേഖരണ നിരക്കാണ് ഉയർത്തുന്നത്. വീടുകളിലെ നിരക്കിൽ മാറ്റമില്ല. തദ്ദേശ ഭരണ സമിതിക്ക് നിരക്ക് നിശ്ചയിക്കാം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 211 കോടി രൂപ കൂടി അനുവദിച്ചു: ധനമന്ത്രി
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ 211 കോടി രൂപ കൂടി അനുവദിച്ചു. ഗ്രാമ പഞ്ചായത്തുകൾക്ക് 150 കോടി രൂപയും, നഗരസഭകൾക്ക് 44 കോടി രൂപയും ലഭിക്കും. ഈ സാമ്പത്തിക വർഷം ഇതുവരെ 6250 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി.

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നിർമാണ കരാറുകളിൽ വൻ അഴിമതി ആരോപണം
കണ്ണൂർ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തികളിൽ വൻ അഴിമതി ആരോപണം ഉയർന്നിരിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ സിൽക്കും സ്വകാര്യ കമ്പനിയും തമ്മിലുള്ള കരാർ ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് കണ്ടെത്തി. 13 കോടി രൂപയുടെ ഉപകരാർ സ്വകാര്യ കമ്പനിക്ക് നൽകിയതായി വ്യക്തമായി.

നവീൻ ബാബു കേസ്: പിപി ദിവ്യയുടെ ജാമ്യഹർജിയിൽ 29ന് വിധി
എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ ജാമ്യഹർജിയിൽ ഈ മാസം 29 ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. നവീൻ ബാബുവിന്റെ കുടുംബവും ദിവ്യയും തങ്ങളുടെ വാദങ്ങൾ കോടതിയിൽ അവതരിപ്പിച്ചു. പെട്രോൾ പമ്പ് ബിനാമി ഇടപാടിലെ ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

പെൻഷൻ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മുൻ പഞ്ചായത്ത് മെമ്പർ കീഴടങ്ങി
പെൻഷൻ തട്ടിപ്പ് പരാതിയിൽ ഒളിവിലായിരുന്ന ആലംകോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ഹക്കീം പെരുമുക്ക് പൊലീസിന് മുന്നിൽ കീഴടങ്ങി. മരിച്ച വ്യക്തിയുടെ പെൻഷൻ തട്ടിയെടുത്തതാണ് കേസ്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

ത്രിപുരയിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം
ത്രിപുരയിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടി. ഗ്രാമ പഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 70 ശതമാനം സീറ്റുകളിലും ബിജെപി ...

മാലിന്യനിർമാജനത്തിൽ റെയിൽവേയുടെ നിസ്സഹകരണം: തെളിവുകൾ പുറത്ത്
മാലിന്യനിർമാജനത്തിൽ റെയിൽവേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിക്കുന്നില്ലെന്ന ആരോപണം ശരിവയ്ക്കുന്ന രേഖകൾ പുറത്തുവന്നിരിക്കുകയാണ്. തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ ...

ആമയിഴഞ്ചാൻ മാലിന്യ പ്രശ്നം: റെയിൽവേയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മേയർ
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ റെയിൽവേയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ രംഗത്തെത്തി. നിരവധി തവണ റെയിൽവേയെ വിഷയം അറിയിച്ചിരുന്നതായും സാധ്യമായ എല്ലാ മാർഗങ്ങളും ...