Legal Case

മാധ്യമപ്രവർത്തകയോടുള്ള അപമര്യാദ: സുരേഷ് ഗോപി കോടതിയിൽ ഹാജരായി
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപി കോഴിക്കോട് കോടതിയിൽ ഹാജരായി. കേസ് പരിഗണന ജനുവരി 17 ലേക്ക് മാറ്റി. ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചു.

മുൻ ഭാര്യയുടെ പരാതി: നടൻ ബാലയ്ക്ക് കർശന ഉപാധികളോടെ ജാമ്യം
മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. സ്ത്രീത്വത്തെ അപമാനിച്ചെന്നും മകൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നുമുള്ള പരാതിയിലായിരുന്നു അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിർദേശിച്ചു.

നടൻ ബാലയുടെ അറസ്റ്റ്: നിയമപരമായി നേരിടുമെന്ന് അഭിഭാഷക
മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയുടെ കേസ് നിയമപരമായി നേരിടുമെന്ന് അഭിഭാഷക ഫാത്തിമ സിദ്ദിഖ് പ്രതികരിച്ചു. വൈരാഗ്യം തീർക്കുന്നതിൻ്റെ ഭാഗമായി പോലീസിനെ ഉപയോഗപ്പെടുത്തിയതാണെന്ന് അഭിഭാഷക ആരോപിച്ചു. ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.

മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ വീണ്ടും കേസ്; സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപണം
മുകേഷ് അടക്കമുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ വീണ്ടും കേസ് എടുത്തു. നടിയുടെ ബന്ധുവായ യുവതിയുടെ പരാതിയിലാണ് മൂവാറ്റുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പുതിയ കേസ്.

മുകേഷിനെതിരെ പരാതി നൽകിയ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കാസർഗോഡ് പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിനെതിരെ പരാതി നൽകിയ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. അപൂർണമായ മുൻകൂർ ജാമ്യാപേക്ഷയിൽ കേസിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. അതേസമയം, ബലാത്സംഗക്കേസിൽ നടൻ ഇടവേള ബാബുവിനെ വീണ്ടും ചോദ്യം ചെയ്തു.

20 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നടി പ്രിയങ്ക കുറ്റവിമുക്തയായി
നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ 20 വർഷത്തിനു ശേഷം നടി പ്രിയങ്ക കുറ്റവിമുക്തയായി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് പ്രിയങ്കയെ കുറ്റവിമുക്തയാക്കിയത്. തനിക്കെതിരായ കേസ് ഒരു കെണിയായിരുന്നുവെന്ന് പ്രിയങ്ക വെളിപ്പെടുത്തി.

ഷാന് ഡിഡ്ഡി കോംപ്സിനെതിരെ 120 ലൈംഗിക പീഡന പരാതികള്; 25 പേര് പ്രായപൂര്‍ത്തിയാകാത്തവര്‍
അമേരിക്കന്‍ റാപ്പര് ഷാന് ഡിഡ്ഡി കോംപ്സിനെതിരെ 120 ലൈംഗിക പീഡന പരാതികള് ഉയര്ന്നിരിക്കുന്നു. ഇതില് 25 പേര് പ്രായപൂര്ത്തിയാകാത്തവരാണ്. 1991 മുതല് 2024 വരെയുള്ള കാലയളവില് നടന്ന ചൂഷണങ്ങളാണ് പരാതിയില് ഉള്പ്പെടുന്നത്.

സിദ്ദിഖ് കേസ്: സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നോട്ടീസ് നൽകി
സിദ്ദിഖിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ കേരള സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. കാലതാമസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് സർക്കാരിന് നോട്ടീസ് നൽകി. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ കോടതി, അന്വേഷണവുമായി സഹകരിക്കാൻ നിർദേശിച്ചു.

നടൻ സിദ്ദിഖ് ഒളിവിലെന്ന സംശയം; വീട്ടിൽ കാണാനില്ല, സുപ്രീം കോടതിയെ സമീപിക്കാൻ നീക്കം
നടൻ സിദ്ദിഖ് കൊച്ചി വെണ്ണലയിലെ വീട്ടിൽ ഇല്ലെന്ന് റിപ്പോർട്ട്. ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിക്കാൻ നീക്കം. സിദ്ദിഖിന്റെ താമസസ്ഥലം സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നു.

നടി പാർവതി നായർക്കെതിരെ കേസ്; ജീവനക്കാരനെ മർദ്ദിച്ചെന്ന് പരാതി
നടി പാർവതി നായർക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതിയിലാണ് നടപടി. സുഭാഷ് ചന്ദ്രബോസ് എന്ന യുവാവിന്റെ പരാതിയിലാണ് നടിക്കും മറ്റ് 6 പേർക്കുമെതിരെ കേസെടുത്തത്.

നിയമസഭാ കയ്യാങ്കളി കേസ്: യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി
നിയമസഭാ കയ്യാങ്കളി കേസിൽ യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎൽഎമാരെ തടഞ്ഞുവച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ശിവദാസൻ നായർ, എംഎ വാഹിദ് എന്നിവർക്കെതിരെയായിരുന്നു കേസ്.

ലൈംഗിക പീഡന കേസുകൾ: ബാബുരാജും ജയസൂര്യയും മുൻകൂർ ജാമ്യം തേടി
ലൈംഗിക പീഡനക്കേസുകളിൽ നടന്മാരായ ബാബുരാജും ജയസൂര്യയും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തങ്ങൾക്കെതിരായ പരാതികൾ വ്യാജമാണെന്ന് ഇരുവരും വാദിച്ചു. ബാബുരാജ് തന്റെ നിരപരാധിത്വം തെളിയിക്കാൻ വാട്സ്ആപ്പ് ചാറ്റുകളും ബാങ്ക് രേഖകളും ഹാജരാക്കി.