Landslide victims

മുണ്ടക്കൈ-ചൂരല്മല പുനരധിവാസം: മുഖ്യമന്ത്രിയുടെ ചര്ച്ചയില് പങ്കെടുക്കാന് മുസ്ലീം ലീഗ് തയാര്
മുണ്ടക്കൈ-ചൂരല്മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രി വിളിക്കുന്ന ചര്ച്ചയില് പങ്കെടുക്കാന് മുസ്ലീം ലീഗ് തയാറാണെന്ന് പാര്ട്ടി ജനറല് സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു. സര്ക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തതയും കൃത്യതയുമുള്ള നിലപാടുണ്ടായാല് അതിനൊപ്പം നില്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന് രണ്ട് ടൗണ്ഷിപ്പുകള് നിര്മ്മിക്കാനാണ് സര്ക്കാര് തീരുമാനം.

വയനാട് വാഹനാപകടം: ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ മരിച്ചു
വയനാട് കൽപ്പറ്റയിലെ വെള്ളാരംകുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ ജെൻസൺ മരണത്തിന് കീഴടങ്ങി. ഉരുൾപൊട്ടൽ ദുരന്തത്തിൽ ബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ. ഒമ്നി വാനും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച അപകടത്തിൽ ഒൻപത് പേർക്ക് പരുക്കേറ്റിരുന്നു.

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ സഹായധനത്തിൽ നിന്ന് ഇഎംഐ പിടിച്ച കേരള ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച സഹായധനത്തിൽ നിന്ന് ഇഎംഐ പിടിച്ച കേരള ഗ്രാമീൺ ബാങ്കിനെതിരെ യുവജന സംഘടനകൾ പ്രതിഷേധിക്കുന്നു. കൽപ്പറ്റയിലെ ബാങ്ക് ഓഫീസിലേക്ക് പ്രതിഷേധക്കാർ ഇടിച്ചുകയറി. സംഭവത്തെ തുടർന്ന് പിടിച്ചെടുത്ത തുക തിരികെ നൽകാൻ കളക്ടർ ഉത്തരവിട്ടു.