Landslide

മലപ്പുറം അയ്യാടന് മലയില് വിള്ളല്; 42 കുടുംബങ്ങളെ മാറ്റിപ്പാര്പ്പിച്ചു
മലപ്പുറം കൊണ്ടോട്ടി മൊറയൂര് അയ്യാടന് മലയില് വിള്ളല് കണ്ടെത്തിയതിനെ തുടര്ന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണിടിച്ചില് സാധ്യത കണക്കിലെടുത്താണ് കുടുംബങ്ങളെ മാറ്റിയത്.

ചൂരൽമലയിൽ ഉരുൾപൊട്ടൽ ഭീതി: ജില്ലാ കളക്ടർ പ്രതികരിക്കുന്നു
വയനാട് ചൂരൽമലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടിയെന്ന സംശയത്തിൽ ജില്ലാ കളക്ടർ പ്രതികരിച്ചു. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങൾ ഒലിച്ചിറങ്ങിയതാകാമെന്ന് കളക്ടർ അറിയിച്ചു. അപകട മേഖലയിൽ നിന്ന് ആളുകളെ പൂർണമായും മാറ്റിപ്പാർപ്പിച്ചു.

വീരമലക്കുന്നിൽ വിള്ളൽ: ആശങ്ക ഒഴിയാതെ നാട്ടുകാർ
കാസർഗോഡ് ചെറുവത്തൂർ വീരമലക്കുന്നിൽ വിള്ളലുകൾ കണ്ടെത്തി. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് കാരണം. കുന്നിന് താഴെ മുപ്പതിലധികം കുടുംബങ്ങൾ താമസിക്കുന്നതിനാൽ നാട്ടുകാർ ആശങ്കയിലാണ്.

കാസർഗോഡ് ബേവിഞ്ചയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
കാസർഗോഡ് ബേവിഞ്ചയിൽ ദേശീയപാത 66-ൽ വീണ്ടും മണ്ണിടിച്ചിൽ. ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. മേഘ കൺസ്ട്രക്ഷൻ കമ്പനിയാണ് ഇവിടെ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ജില്ലാ ഭരണകൂടം പ്രശ്നബാധിത മേഖലയായി കണ്ടെത്തിയ ഒരിടത്താണ് ഇപ്പോൾ വീണ്ടും മണ്ണിടിഞ്ഞിരിക്കുന്നത്.

കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചു
ജംഗൽചട്ടി, ഭീംബലി മേഖലയിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചു. രുദ്രപ്രയാഗിലെ എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ ഉദ്യോഗസ്ഥർ ജാഗ്രതാ നിർദേശം നൽകി. മണ്ണിടിച്ചിലിനെ തുടർന്ന് പാതയിൽ ചെളിയും പാറകളും അടിഞ്ഞുകൂടി ഗതാഗതതടസ്സം ഉണ്ടായിട്ടുണ്ട്.

ചൂരൽമല ഉരുൾപൊട്ടൽ: വായ്പ എഴുതി തള്ളാൻ NDMAക്ക് അധികാരമില്ലെന്ന് കേന്ദ്രം
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. വായ്പകൾ എഴുതി തള്ളാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ശുപാർശ ചെയ്യാൻ അധികാരമില്ലെന്ന് കേന്ദ്രം അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തെന്നും വായ്പ എഴുതി തള്ളുന്നതിന് ശുപാർശ ചെയ്യാൻ തങ്ങൾക്ക് അധികാരമില്ലെന്നാണ് അവർ അറിയിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.

മൂന്നാറിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി തകർന്നു; യാത്രക്കാർ ദുരിതത്തിൽ
മൂന്നാർ പള്ളിവാസലിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിലായി. കോടികൾ മുടക്കി നിർമ്മിച്ച സംരക്ഷണഭിത്തിയുടെ തകർച്ച നിർമ്മാണത്തിലെ അപാകതയാണെന്ന് ആരോപണമുണ്ട്. വിനോദസഞ്ചാരികളടക്കം നിരവധിപേർ ആശ്രയിക്കുന്ന പ്രധാനപാത അപകടത്തിലായി.

സിക്കിമിൽ മണ്ണിടിച്ചിൽ; 3 മരണം, 9 പേരെ കാണാനില്ല
സിക്കിമിൽ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. ഒമ്പത് പേരെ കാണാതായി, തിരച്ചിൽ തുടരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ 34 മരണം റിപ്പോർട്ട് ചെയ്തു.

കുന്നിടിഞ്ഞ് വീണ് മംഗളൂരുവിൽ രണ്ട് കുട്ടികളടക്കം മൂന്ന് മരണം
കനത്ത മഴയെ തുടർന്ന് മംഗളൂരുവിൽ മണ്ണിടിച്ചിലുണ്ടായി. അപകടത്തിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും മരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

തലയാട്-കക്കയം റൂട്ടിൽ ഗതാഗതക്കുരുക്ക് തുടരുന്നു; ദുരിതത്തിലായി യാത്രക്കാർ
കോഴിക്കോട് തലയാട്-കക്കയം റൂട്ടിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസ്സം രൂക്ഷം. നാല് ദിവസമായിട്ടും ഗതാഗത തടസ്സം പരിഹരിക്കാത്തതിനാൽ യാത്രക്കാർ ദുരിതത്തിലായി. റോഡ് ഗതാഗത യോഗ്യമാക്കാൻ ആധുനിക യന്ത്രങ്ങൾ ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കണ്ണൂർ പാല്ചുരം റോഡിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
കണ്ണൂർ പാല്ചുരം-ബോയ്സ് ടൗണ് റോഡിലുണ്ടായ മണ്ണിടിച്ചിലിൽ ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയെത്തുടർന്ന് വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി. കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളിലും കനത്ത മഴ നാശനഷ്ടം വിതച്ചു.

കണ്ണൂർ കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
കണ്ണൂർ കുപ്പത്ത് ദേശീയപാത നിർമ്മാണത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ. മണ്ണിടിച്ചിൽ തടയുന്നതിന് ദേശീയപാത അതോറിറ്റി നടത്തിയ ശ്രമങ്ങൾ ഇതുവരെ വിജയം കണ്ടിട്ടില്ല. ഗതാഗതം തടസ്സപ്പെട്ടു. പ്രശ്നപരിഹാരത്തിന് നൽകിയ അവസാന തീയതി അവസാനിച്ചതിനാൽ പ്രതിഷേധം ശക്തമാക്കാൻ നാട്ടുകാർ.